തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥികളെ ബി ജെ പി പ്രഖ്യാപിച്ചു. മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ, മുന്‍ കായിക താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായിരുന്ന പദ്മിനി തോമസ്, വി വി രാജേഷ് എന്നിവര്‍ ഉള്‍പ്പടെ 67 സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും പദ്മിനി തോമസ് പാളയത്തും വി വി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് സ്ഥാനര്‍ഥി പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
