ജമ്മു കശ്മീരില്‍ ഭീകര ബന്ധം: കത്തുവയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ജമ്മു കശ്മീരില്‍ ഭീകര ബന്ധം: കത്തുവയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്തുവ ജില്ലയില്‍ ഭീകര ബന്ധമുള്ളതായി കണ്ടെത്തിയ രണ്ട് സ്‌പെഷല്‍ പോലീസ് ഉദ്യോഗസ്ഥരെ (എസ്.പി.ഒ) സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

അബ്ദുല്‍ ലതീഫ്, മുഹമ്മദ് അബ്ബാസ് എന്നിവരെയാണ് പിരിച്ചുവിട്ടവത്. ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കത്തുവ ജില്ലാ പോലീസ് മേധാവി (എസ്.എസ്.പി) മോഹിത ശര്‍മ്മയാണ് ഇവരെ ഉടനടി പിരിച്ചുവിടാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചത്. ഭീകരര്‍ക്ക് സഹായം നല്‍കിയെന്നാണ് ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം.