ടോക്കിയോ: വടക്കന്‍ പസഫിക് തീരത്തുണ്ടായ 6.7 തീവ്രതയുള്ള ഭൂകമ്പത്തെ തുടര്‍ന്നു ജപ്പാന്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വൈകിട്ട് 5.03ഓടെയാണ് ഇവാട്ടെ പ്രിഫെക്ചര്‍ തീരത്തുനിന്ന് അകലെ സമുദ്രഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടത്.
ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയായ ജെ.എം.എയുടെ വിവരമനുസരിച്ച്, ഒരു മീറ്റര്‍ (മൂന്ന് അടി) ഉയരമുള്ള തിരമാലകള്‍ തീരത്തെത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കി. മുന്നറിയിപ്പിനു പിന്നാലെ ചെറിയ തിരമാലകള്‍ തീരത്ത് രേഖപ്പെടുത്തിയതായി ഏജന്‍സി സ്ഥിരീകരിച്ചു.
'സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവാട്ടെ തീരത്ത് ഏതുവേളയും തിരമാലകള്‍ എത്താമെന്ന് കരുതുന്നു,' ജെ.എം.എ പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറഞ്ഞു. . തീരപ്രദേശങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ അധികൃതര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഭൂകമ്പത്തിന്റെ തീവ്രത 6.8 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (USGS) രേഖപ്പെടുത്തി.
തീരപ്രദേശങ്ങളിലെ സാഹചര്യം അധികാരികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ വന്‍ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജപ്പാനില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
