പാലക്കാട്: ബലാത്സംഗ കേസില്‍ 15 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ട് ചെയ്യാന്‍ പാലക്കാട് എത്തി. വൈകിട്ട് 4.50ഓടെ തിരക്ക് കുറഞ്ഞ സമയത്താണ് അദ്ദേഹം എത്തിയതെന്ന് വിവരമുണ്ട്. എംഎല്‍എയുടെ ഔദ്യോഗിക കാറിലാണ് രാഹുല്‍ പോളിങ് ബൂത്തിന് അടുത്തെത്തിയത്. കുന്നത്തൂര്‍മേട് സൗത്ത് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലാണ് അദ്ദേഹത്തിന്റെ വോട്ട്.
വോട്ട് ചെയ്യാന്‍ എത്തുന്നതിനുമുമ്പോ ശേഷമോ മാധ്യമങ്ങളോട് സംസാരിക്കാന്‍ രാഹുല്‍ തയ്യാറായില്ല. കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍, 'കേസ് കോടതിയിലുണ്ട്, കോടതി തീരുമാനിക്കും, സത്യം പുറത്തുവരും ' എന്നുള്ള ഉറച്ച പ്രതികരണമാണ് പ്രതിഷേധത്തിനിടെ കാറില്‍ കയറിക്കൊണ്ട് അദ്ദേഹം പറഞ്ഞത്.
പോളിങ് ബൂത്തിന് മുന്നില്‍ പൂവന്‍ കോഴിയും തൊട്ടിലും ഉയര്‍ത്തി ശക്തമായ പ്രതിഷേധം നടന്നു. ഡിവൈഎഫ്‌ഐയും ബിജെപി പ്രവര്‍ത്തകരും കൂകിവിളിച്ചാണ് എതിര്‍പ്പറിയിച്ചത്.
അറസ്റ്റ് ഭയന്ന് 15 ദിവസം മുമ്പ് മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടെടുപ്പുദിനത്തില്‍ പാലക്കാട്ട് പൊങ്ങി
