അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'ഗോള്‍ഡ് കാര്‍ഡ്' നിക്ഷേപക വിസ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് ലൈവായതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. സെപ്റ്റംബറില്‍ ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ അനുസരിച്ചാണ് ഇപ്പോള്‍ ഫെഡറല്‍ സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്.
'യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഗവണ്‍മെന്റിന്റെ ട്രംപ് ഗോള്‍ഡ് കാര്‍ഡ് ഇന്ന് ആരംഭിക്കുന്നു' എന്ന് ട്രംപ് തന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞു. യോഗ്യരായ വിദേശ പൗരന്മാര്‍ക്ക് നേരിട്ടുള്ള പൗരത്വപദവിയും അമേരിക്കന്‍ കമ്പനികള്‍ക്ക് വിലമതിക്കാനാകാത്ത വിദേശപ്രതിഭ നിലനിര്‍ത്താനുള്ള വഴി കൂടിയാണിതെന്നും ട്രംപ് വ്യക്തമാക്കി.
ഏത് കാര്‍ഡിന് എത്ര ചെലവ്?
പദ്ധതിയില്‍ ഇപ്പോള്‍ രണ്ട് തരത്തിലുള്ള വിസയാണുള്ളത്-ഗോള്‍ഡ് കാര്‍ഡ് (സ്വകാര്യ നിക്ഷേപകരിന്)
കോണ്‍പറേറ്റ് ഗോള്‍ഡ് കാര്‍ഡ് (സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയിലെ ജീവനക്കാര്‍ക്കായി)
പ്‌ളാറ്റിനം കാര്‍ഡ് എന്ന പുതിയ 270 ദിവസത്തേക്കുള്ള വിസയും പിന്നീട് ആരംഭിക്കും.
ഗോള്‍ഡ് കാര്‍ഡ്:
അപേക്ഷാഫീസ്: 15,000 ഡോളര്‍ (റീഫണ്ടില്ല)
അംഗീകാരം ലഭിച്ച ശേഷം: 10 ലക്ഷം ഡോളര്‍ 'ഗിഫ്റ്റ് പേയ്‌മെന്റ്' നിര്‍ബന്ധം
കോര്‍പ്പറേറ്റ് ഗോള്‍ഡ് കാര്‍ഡ്:
കമ്പനിയുടെ അപേക്ഷാഫീസ്: 15,000 ഡോളര്‍
അംഗീകാരത്തിന് ശേഷം: കമ്പനിയുടെ പേരില്‍ 20 ലക്ഷം ഡോളര്‍ 'ഗിഫ്റ്റ് പേയ്‌മെന്റ്'
അപേക്ഷാ അവസാന തീയതി?
വെബ്‌സൈറ്റ് ഇപ്പോള്‍ തുറന്നിരിക്കുകയാണ്. അപേക്ഷ വര്‍ഷം മുഴുവന്‍ സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല. അവസാന തീയതി വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടില്ല.
എങ്ങനെ അപേക്ഷിക്കാം?
1. trumpcard.gov എന്ന വെബ്‌സൈറ്റ് തുറക്കുക
2. Apply Now ക്ലിക്കുചെയ്യുക
3. തുറക്കുന്ന ഫോമില്‍ ആവശ്യമായ വ്യക്തിഗത വിവരങ്ങള്‍ നല്‍കുക
4. Continue to payment ബട്ടണ്‍ തിരഞ്ഞെടുക്കുക
5. അന്തര്‍ദേശീയ/അമേരിക്കന്‍ ക്രെഡിറ്റ് കാര്‍ഡോ ACH ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പണമടയ്ക്കുക
അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള ഏറ്റവും വേഗതയേറിയ പാതകളിലൊന്നായി ട്രംപ് സര്‍ക്കാര്‍ ഈ പദ്ധതിയെ അവതരിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
ട്രംപിന്റെ 'ഗോള്‍ഡ് കാര്‍ഡ്' വിസ പ്രോഗ്രാം ആരംഭിച്ചു; അറിയാം-ചെലവ്, അപേക്ഷാവധി, അപേക്ഷിക്കുന്ന വിധം
