സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വന്‍തീപിടുത്തം

സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വന്‍തീപിടുത്തം


മോസ്‌കോ: സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പ്രധാന വിപണിയില്‍ ശക്തമായ പൊട്ടിത്തെറികളും പിന്നാലെ വന്‍ തീപിടിത്തവും റിപ്പോര്‍ട്ട് ചെയ്തു.  സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ മാര്‍ക്കറ്റിനെ മുഴുവന്‍ കീഴടക്കിയ തീ പടരുന്നതും ആകാശമൊട്ടാകെ കറുത്ത പുക നിറയുന്നതും കാണാം. 

കെട്ടിടത്തിനുള്ളില്‍ ദഹനശക്തിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഉണ്ടായിരുന്നതാണ് തീ അതിവേഗത്തില്‍ വ്യാപിക്കാനുള്ള പ്രധാന കാരണമെന്നും റഷ്യന്‍ അടിയന്തിരകാര്യ മന്ത്രാലയം അറിയിച്ചു.


തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ 96 ഫയര്‍ഫൈറ്റര്‍മാരെയും 26 അഗ്നിശമന ഉപകരണങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഒരാള്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന് പിന്നിലെ യഥാര്‍ഥ കാരണം സംബന്ധിച്ച് മന്ത്രാലയം ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.