കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയിലാണ് സാന്ദ്ര ഹര്‍ജി നല്‍കിയത്.
ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്ന് സാന്ദ്ര ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും സാന്ദ്ര വ്യക്തമാക്കുന്നു.
സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളെന്ന് കാണിച്ചാണ് രണ്ട് പത്രികകളും വരണാധികാരി തള്ളിയത്ു. തുടര്‍ന്ന് ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായി. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഒരേ വരണാധികാരിയെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര വ്യക്തമാക്കുന്നു.