സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ്; ജീവനക്കാര്‍ അടിച്ചു കൊന്നു

സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ്; ജീവനക്കാര്‍ അടിച്ചു കൊന്നു


തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പിനെ കണ്ടു. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസി. എഞ്ചിനിയറുടെ ഓഫിസിലാണ് പാമ്പിനെ കണ്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്ന് (ഡിസംബര്‍ 24) രാവിലെ 10.15 നാണ് പാമ്പിനെ കണ്ടത്.

പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ എത്തിയ ജീവനക്കാര്‍ പാമ്പിനെ അടിച്ചു കൊന്നു. പൈതൃക സംരക്ഷണ കെട്ടിടമായ പഴയനിയമസഭാ മന്ദിരത്തിലാണ് ഓഫിസ് സ്ഥിതി ചെയ്യുന്നത്.

അതേസമയം കഴിഞ്ഞാഴ്ചയും സെക്രട്ടേറിയറ്റില്‍ പാമ്പിനെ കണ്ടിരുന്നു. ഇന്ന് പാമ്പിനെ കണ്ട കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നു കഴിഞ്ഞയാഴ്ച പാമ്പെത്തിയത്. വനം വകുപ്പ് അധികൃതര്‍ എത്തി പാമ്പിനെ പിടികൂടുന്നതു വരെ ഓഫിസ് പ്രവര്‍ത്തനവും കഴിഞ്ഞ തവണ നിലച്ചിരുന്നു.