തന്‍ പിള്ള, പൊന്‍ പിള്ള: തന്റെ കുഞ്ഞുങ്ങളെ കാക്കാന്‍ ആറു വയസുകാരിയെ കൊലപ്പെടുത്തി രണ്ടാനമ്മ

തന്‍ പിള്ള, പൊന്‍ പിള്ള: തന്റെ കുഞ്ഞുങ്ങളെ കാക്കാന്‍ ആറു വയസുകാരിയെ കൊലപ്പെടുത്തി രണ്ടാനമ്മ


കോതമംഗലം: തന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ എറണാകുളം കോതമംഗലം നെല്ലിക്കുഴിയില്‍ ആറു വയസുകാരിയെ കൊന്ന് രണ്ടാനമ്മ.

നെല്ലിക്കുഴിയില്‍ സ്ഥിര താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറു വയസുകാരിയായ മകള്‍ മുസ്‌കാനെ ഡിസംബര്‍ 19 രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ടാനമ്മ നിഷ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് തന്റെ ആദ്യ കുട്ടിയുടെയും പിറക്കാനിരിക്കുന്ന കുഞ്ഞിന്റെയും ഭാവി സംരക്ഷിക്കാനാണ് താന്‍ കൃത്യം ചെയ്തതെന്ന് മൊഴി നല്‍കി. നിഷയെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്‌കാന്‍. നിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട് . അടുത്തിടെ അജാസ് ഖാനില്‍ നിന്ന് നിഷ വീണ്ടും ഗര്‍ഭിണിയായിരുന്നു. ഒരു കുട്ടി കൂടി വരുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തിന് മുസ്‌കാന്‍ തടസമാകുമോ എന്ന ചിന്തയിലാണ് കുഞ്ഞിനെ നിഷ കൊന്നതെന്നാണ് പൊലീസിനോട് നിഷ പറഞ്ഞത്. അജാസ് ഖാന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് നിഗമനം