കൊച്ചി : വയനാട് ലോക സഭാമണ്ഡലത്തിലും ചേലക്കര നിയമ സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ഇരു മണ്ഡലങ്ങളിലും ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍. ഈ ബൂത്തുകളില്‍ വോട്ടിങ് തടസപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ 117-ാം ബൂത്തില്‍ വോട്ടിങ് തടസപ്പെട്ടു. രണ്ട് പേര്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇവിഎമ്മില്‍ പ്രശ്‌നം തുടങ്ങിയത്.
ചേലക്കര തിരുവില്വാമല പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തിലും മെഷീനിന് പ്രശ്‌നം സംഭവിച്ചു. ഇവിടെ വോട്ടിങ് യന്ത്രം മാറ്റേണ്ടി വന്നേക്കും. തിരുവമ്പാടിയില്‍ രണ്ടിടത്ത് വോട്ടിങ് മെഷീനില്‍ തകരാറുണ്ടായി. അഗസ്ത്യമുഴിയിലെ 117-ാം നമ്പര്‍ ബൂത്തിലും ഇവിഎം തകരാറായി. ഇവിടെ ബാറ്ററി മാറ്റി വോട്ടെടുപ്പ് പുനരാരംഭിച്ചു. ചെറുതുരുത്തി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 31-ാം ബൂത്തില്‍ വോട്ടിങ് ആരംഭിച്ചതിന് പിന്നാലെ ഇവിഎം തകരാറായി.
വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. പോളിങ് ബൂത്തുകളില്‍ രാവിലെ തന്നെ നീണ്ട നിരയുണ്ട്. ആവേശകരമായി തന്നെയാണ് തിരഞ്ഞെടുപ്പിനെ ജനങ്ങള്‍ സമീപിക്കുന്നതെന്ന് ഇതിന്റെ സൂചനയാണ്.
വയനാട് ചേലക്കര മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ചില ബൂത്തുകളില്‍ ഇവിഎം തകരാര്‍