വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയ വത്ക്കരണം അനുവദിക്കില്ലെന്ന് എം എ ബേബി

വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയ വത്ക്കരണം അനുവദിക്കില്ലെന്ന് എം എ ബേബി


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതിനെ പിന്തുണച്ച് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പു വച്ചെങ്കിലും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയ വത്കരണം അനുവദിക്കില്ലെന്ന് ബേബി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതിനു പിന്നാലെ സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു എം എ ബേബിയുടെ പ്രതികരണം.

പി എം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനു പിന്നാലെ സി പി ഐ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു എം എ ബേബിയും ഡി രാജയും കൂടിക്കാഴ്ച നടത്തിയത്.