കൊച്ചി: വനിതാ വിദ്യാഭ്യാസത്തിന് സമൂഹപരിവര്‍ത്തനത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും മികച്ച സംഭാവന നല്‍കാനാവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. കേരളത്തിലെ സ്ത്രീകള്‍ രാഷ്ട്രത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ഭരണഘടനാ സഭയില്‍ അംഗങ്ങളായ പതിനഞ്ച് സ്ത്രീകളില്‍ മൂന്നുപേരായ അമ്മു സ്വാമിനാഥന്‍, ആനി മാസ്‌കരിന്‍, ദക്ഷായണി വേലയുധന്‍ എന്നിവര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നുവെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. അമ്മു സ്വാമിനാഥന്‍ ഭരണഘടനാ സഭയില്‍ നടത്തിയ പ്രസംഗം ഉദ്ധരിച്ച് സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കിയത് ഇന്ത്യയുടെ മഹത്തായ നേട്ടമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. അമ്മു സ്വാമിനാഥന്റെ ദര്‍ശനം സഫലമായെന്നും ഇന്ന് ഇന്ത്യയിലെ സ്ത്രീകള്‍ എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുകയാണെന്നും പറഞ്ഞ രാഷ്ട്രപതി ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അന്ന ചാണ്ടിയും സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിയും കേരളത്തില്‍ നിന്നുള്ളവരാണെന്നും ചൂണ്ടിക്കാട്ടി. യുവതികള്‍ ഉജ്ജ്വലവും ആത്മവിശ്വാസവുമുള്ള ഇന്ത്യയുടെ പ്രതിനിധികളാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. രാജ്യത്തിന്റെ ജനവിഭവ സാധ്യത പ്രയോജനപ്പെടുത്താന്‍ സ്ത്രീകളുടെ സജീവ പങ്കാളിത്തം അത്യാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജെന്‍ഡര്‍ ബജറ്റ് നാലര മടങ്ങ് വര്‍ധിച്ചു. വനിതകള്‍ നയിക്കുന്ന ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ ഇരട്ടിയായി. വികസിത് ഭാരതിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി 2047ഓടെ 70 ശതമാനം വനിതാ തൊഴില്‍ പങ്കാളിത്തം നേടുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും രാഷ്ട്രപതി വിശദീകരിച്ചു. ജീവിതത്തിലെ തീരുമാനങ്ങള്‍ വ്യക്തതയോടും ധൈര്യത്തോടും കൂടി എടുക്കണമെന്നും നിങ്ങളുടെ കഴിവുകളും ആഗ്രഹങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്ന പാതയാണ് തെരഞ്ഞെടുക്കേണ്ടതെന്നും സ്ത്രീകള്‍ നയിക്കുന്ന സമൂഹം മനുഷ്യനിഷ്ഠയും കാര്യക്ഷമതയും ഒരുമിപ്പിക്കുന്നതായിരിക്കുമെന്നും രാഷ്ട്രപതി വിദ്യാര്‍ഥിനികളോടു പറഞ്ഞു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റവ. ഡോ. ആന്റണി വാലുങ്കല്‍, സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
വനിതാ വിദ്യാഭ്യാസം സമൂഹ പരിവര്‍ത്തനത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും നിര്‍ണായകമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു