പാരീസ്: ലൂവ്ര് മ്യൂസിയത്തില്‍ നടന്ന ആഭരണ കവര്‍ച്ച മാത്രമല്ല അത് അന്വേഷിക്കാനെത്തിയ ഫ്രഞ്ച് ഡിറ്റക്ടീവും ചര്‍ച്ചാ വിഷയമായി. ഷെര്‍ലക്ക് ഹോംസില്‍ നിന്നും ഇറങ്ങിവന്നെന്നപോലെ എന്നാണ് നെറ്റിസണ്‍സ് ഡിറ്റക്ടീവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
'താന്‍ കണ്ടതിലേറ്റവും ശരിക്കുള്ള ഡിറ്റക്ടീവ്' എന്നാണ് പ്രസ്തുത ഡിറ്റക്ടീവിനെ കുറിച്ച് കുറിച്ചിരിക്കുന്നത്. നിര്‍മിതബുദ്ധിയാണോ ഇതെന്നും ചിലര്‍ സംശയിക്കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ ഡിറ്റക്ടീവ് ലുക്കുള്ള ഡിറ്റക്ടീവ്, 1940കളിലെ ഫ്രഞ്ച് ഡിറ്റക്ടീവ് ഫിലിം നോയറില്‍ നിന്ന് പുറത്തുവന്നതുപോലെ തോന്നിക്കുന്ന ഡിറ്റക്ടീവ് തുടങ്ങി നിരവധി കാര്യങ്ങളാണ് എക്‌സ് ഉപയോക്താക്കള്‍ കുറിച്ചിരിക്കുന്നത്. ഡിറ്റക്ടീവിനെ കണ്ട നെറ്റിസണ്‍സിന് മിണ്ടാതിരിക്കാനാവുന്നില്ല.
ട്രെഞ്ച് കോട്ടും വെയ്സ്റ്റ് കോട്ടും അണിഞ്ഞ് തലയില്‍ ഡ്രാമാറ്റിക് ഹാറ്റ് ധരിച്ച സുമുഖനായ ഉദ്യോഗസ്ഥനിലാണ് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍.
ലിയോനാര്‍ഡോ ഡാ വിഞ്ചിയുടെ പ്രസിദ്ധമായ മോണാലിസ ചിത്രത്തിന് പേരുകേട്ട ലൂവ്ര് മ്യൂസിയത്തില്‍ നിന്നും പകല്‍ സമയത്ത് വെറും പത്ത് മിനിറ്റിനുള്ളിലാണ് 102 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയത്.
ഒക്ടോബര്‍ 22നാണ് മ്യൂസിയത്തില്‍ കവര്‍ച്ച നടന്നത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി ദിവസങ്ങള്‍ക്കുശേഷം ലൂവ്ര് മ്യൂസിയത്തിന്റെ ഡയറക്ടര്‍ ലോറെന്‍സ് ദെ കാര്‍സ് ഫ്രഞ്ച് പാര്‍ലമെന്റിന് മുന്നില്‍ പ്രസ്താവിച്ചു. മാത്രമല്ല മ്യൂസിയത്തിലെ ക്യാമറകളില്‍ പടിഞ്ഞാറന്‍ ദിശയില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരുന്നതെന്നും കവര്‍ച്ച നടന്ന ബാല്‍ക്കണി അതിന്റെ പരിധിയില്‍പ്പെട്ടിരുന്നില്ലെന്നും
കവര്‍ച്ച സമയത്ത് താഴെ വീണു തകരാറിലായ രത്‌ന- മരതക കിരീടം പുനഃസ്ഥാപിക്കാനാവുമെന്നും അവര്‍ പറഞ്ഞു.
