തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മിഷന്‍ 2024- 25 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്ക് എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്‌കാരമാണിത്.
കല, സാംസ്‌ക്കാരികം, കായികം, കാര്‍ഷികം, വ്യവസായം, മാധ്യമം തുടങ്ങി എല്ലാ മേഖലകളിലേയും വ്യത്യസ്ഥവും മാതൃകാപരവുമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കാണ് പുരസ്‌കാരം.
കല/ സാംസ്‌കാരികം മേഖലയില്‍ ചലച്ചിത്ര താരം നിഖില വിമലിനാണ് പുരസ്‌ക്കാരം. കായിക രംഗത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ സജന സജീവ്, സാഹിത്യത്തില്‍ യുവ എഴുത്തുകാരന്‍ വിനില്‍ പോളും തെരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഷിക രംഗത്ത് യുവ കര്‍ഷക കാസര്‍ക്കോട് സ്വദേശിയായ എം ശ്രീവിദ്യയും വ്യവസായം/ സംരംഭം രംഗത്ത് ഫ്യൂസലേജ് കമ്പനി സ്ഥാപകന്‍ ദേവന്‍ ചന്ദ്രശേഖറും മാധ്യമ രംഗത്ത് റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലും പുരസ്‌ക്കാരത്തിന് അര്‍ഹനായി.