പോര്‍ട്ട് വില: ഐ പി എല്‍ ചെയര്‍മാനായിരുന്ന ലളിത് മോഡിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ഉത്തരവിട്ട് ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രം വാനൂവാറ്റൂ. രാജ്യത്തിന്റെ പ്രധാനമന്ത്രി ജോഥം നാപടാണ് ലളിത് മോഡിയെ നാടു കടത്താനുള്ള നീക്കം തടയാന്‍ പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി ഉത്തരവിട്ടത്. രാജ്യത്തെ പൗരത്വ കമ്മിഷനോടാണ് നാപട് പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യ വിട്ട ലളിത് മോഡിക്ക് വാനൂവാറ്റൂ പൗരത്വം നല്‍കിയിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മിഷനില്‍ തന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാനുള്ള അപേക്ഷ ലളിത് മോഡി സമര്‍പ്പിച്ചിട്ടുണ്ട്.
ഐ പി എല്‍ കോഴക്കേസില്‍ ഇന്ത്യ വിട്ട ലളിത് മോഡിയെ തിരികെ പിടികൂടാനുള്ള ശ്രമത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐ പി എല്‍ കമ്മിഷണറായിരിക്കേ കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് ലളിത് മോഡിക്കെതിരേ ഉയര്‍ന്നിരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തു വന്ന പുതിയ റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് വാനൂവാറ്റൂ പ്രധാനമന്ത്രി വ്യക്തമാക്കി.
നിയമപരമായ രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു തവണയാണ് ലളിത് മോഡിക്കെതിരേ അലര്‍ട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഇന്റര്‍പോള്‍ തള്ളിയത്. അത്തരമൊരു സാഹചര്യം നിലനില്‍ക്കേ ലളിത് മോഡിയുടെ പൗരത്വ അപേക്ഷ സ്വാഭാവികമായും തള്ളിപ്പോകേണ്ടതാണ്.