പാരീസ്: ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഫൈനല്‍ മത്സരത്തിലെ അയോഗ്യതയ്ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ആര്‍ബിട്രേഷന്‍ ഓഫ് സ്പോര്‍ട് കോടതി (സി എ എസ്) തള്ളി.
ആഗസ്ത് 7ന് രാവിലെ നടന്ന മത്സരത്തില്‍ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ സ്വര്‍ണ്ണ മെഡല്‍ മത്സരത്തില്‍ നിന്ന് 100 ഗ്രാം അമിതഭാരമുള്ളതിനാല്‍ ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു.
തുടര്‍ന്ന് ആഗസ്റ്റ് 8ന് അവര്‍ അയോഗ്യതയ്ക്കെതിരെ ഒരു അപ്പീല്‍ ഫയല്‍ ചെയ്യുകയും സംയുക്ത വെള്ളി ആവശ്യപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 9ന് തീരുമാനം അറിയിക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും തീരുമാനം പ്രഖ്യാപിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.
സി എ എസിന്റെ പ്രസ്താവനയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഞെട്ടലും അവിശ്വാസവും പ്രകടിപ്പിച്ചു.