കുറവിലങ്ങാട്: 93-ാം വയസിൽ ബൈബിളിലെ പുതിയ നിയമം പൂർണ്ണമായി പകർത്തിയെഴുതിയ മണ്ണയ്ക്കനാട് പെട്ടയ്ക്കാട്ട് ചിന്നമ്മ ലൂക്കോസ് (102) നിര്യാതയായി. ഏതാനും മാസങ്ങളായി വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് കിടപ്പായിരുന്നു. സംസ്കാരം ശനിയാഴ്ച (ഒക്ടോബർ 31ന്) ഉച്ചകഴിഞ്ഞ് 3ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
9 വർഷങ്ങൾക്ക് മുമ്പാണ് 7 നോട്ടുബുക്കുകളിലായി പുതിയ നിയമത്തിന്റെ കൈയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്. ഇടവക പള്ളിയായ പൈക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വചനമെഴുത്ത് മത്സരത്തിന്റെ ഭാഗമായിരുന്നു ഈ ആത്മീയ നിയോഗം. 2016 മാർച്ച് ഒന്നിന് തുടങ്ങി ഓഗസ്റ്റ് 9ന് എഴുത്ത് അവസാനിപ്പിച്ചു.
93-ാം വയസിൽ ബൈബിൾ പകർത്തിയെഴുതിയ ചിന്നമ്മ ലൂക്കോസ് നിര്യാതയായി
