ബി എസ് എന്‍ എല്ലിനും ഇന്ത്യയെ പേടി; കണക്ടിംഗ് ഇന്ത്യ മാറ്റി കണക്ടിംഗ് ഭാരതാക്കി

ബി എസ് എന്‍ എല്ലിനും ഇന്ത്യയെ പേടി; കണക്ടിംഗ് ഇന്ത്യ മാറ്റി കണക്ടിംഗ് ഭാരതാക്കി


ന്യൂഡല്‍ഹി: ബി എസ് എന്‍ എല്‍ പുതിയ ലോഗോ അവതരിപ്പിച്ചു. കണക്ടിങ് ഇന്ത്യ എന്ന വാക്യം മാറ്റി പകരം കണക്ടിങ് ഭാരത് എന്നാക്കി മാറ്റിയിട്ടുണ്ട്. ത്രിവര്‍ണ പതാകയുടെ നിറങ്ങളാണ് പുതിയ ലോഗോയിലുള്ളത്. ഉള്ളില്‍ ഇന്ത്യയുടെ മാപ്പും നല്‍കിയിട്ടുണ്ട്. രാജ്യം മുഴുവന്‍ 4 ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ലോഗോ മാറ്റിയത്.

ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ലോഗോ അനാച്ഛാദനം ചെയ്തത്. സ്പാം ബ്ലോക്കിങ് അടക്കം 7 പുതിയ സേവനങ്ങളും ലോഞ്ച് ചെയ്തിട്ടുണ്ട്.

വൈഫൈ റോമിങ് സര്‍വീസ്, ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി, സിംഎടിഎം, ഡി2ഡി സര്‍വീസ്, ദുരന്തമേഖലയിലെ സേവനം, സി-ഡാകുമായുള്ള പങ്കാളിത്തം എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.