കൊലപാതക ഗൂഢാലോചനയില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യു എസ്

കൊലപാതക ഗൂഢാലോചനയില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യു എസ്


വാഷിംഗ്ടണ്‍: ഇറാനിയന്‍ അമേരിക്കന്‍ എഴുത്തുകാരനെ യു എസില്‍ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ ഒരു ഉദ്യോഗസ്ഥനെതിരെ കുറ്റകുറ്റപത്രം.

മസിഹ് അലിനെജാദിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് റൂഹുല്ല ബസ്ഗണ്ടിയും മറ്റ് മൂന്ന് പേരും പ്രതിപ്പട്ടികയിലായത്. എന്നാല്‍ ബസ്ഗണ്ടി കസ്റ്റഡിയിലില്ല.

ഇറാനിയന്‍ പ്രതിപക്ഷ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ ഇറാനി ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. അവരെ തിരിച്ചറിയാനുള്ള വിവരങ്ങളൊന്നും കോടതി കടലാസുകളിലില്ലെങ്കിലും താനാണ് ലക്ഷ്യമെന്ന് അവര്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 

2009ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് അലിനെജാദ് ഇറാനില്‍ നിന്ന് പലായനം ചെയ്തത്.

റവല്യൂഷണറി ഗാര്‍ഡ്സ് കൗണ്ടര്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായി മുമ്പ് സേവനമനുഷ്ഠിച്ച ഒരു ബ്രിഗേഡിയര്‍ ജനറലായാണ് ബസ്ഗണ്ടിയെ കോടതി കടലാസുകളില്‍ വിശേഷിപ്പിക്കുന്നത്.

2017 ഒക്ടോബറില്‍ യു എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറിയുടെ ഒരു വിഭാഗമായ ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ ഓഫീസ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിനെ ആഗോള തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ഭീകരതയില്‍ ഇറാന്റെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതില്‍ പ്രധാന പങ്കാണ് റെവല്യൂഷണറി ഗാര്‍ഡ്‌സ് വഹിക്കുന്നതെന്ന് പറഞ്ഞു. ഇറാനില്‍ തടവിലാക്കിയ വിദേശ തടവുകാരെ തടങ്കലില്‍ വയ്ക്കുന്നതിലും റവല്യൂഷണറി ഗാര്‍ഡ്‌സ് കൗണ്ടര്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സിറിയയിലെ ഓപ്പറേഷനുകളിലും പങ്കെടുത്തതിനൊപ്പം ഇറാന്റെ ശത്രുക്കളായ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇസ്രായേലി പൗരന്മാര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള കൊലപാതക ഗൂഢാലോചനകളില്‍ ബസ്ഗണ്ടിക്ക് പങ്കുണ്ടെന്ന് ഓഫീസ് അറിയിച്ചു.