പന്നൂന്‍ വധശ്രമക്കേസ് അന്വേഷണം വേഗത്തില്‍ നടത്തണമെന്ന് യു എസ്

പന്നൂന്‍ വധശ്രമക്കേസ് അന്വേഷണം വേഗത്തില്‍ നടത്തണമെന്ന് യു എസ്


വാഷിംഗ്ടണ്‍: യു എസിലെ സിഖ് പ്രവര്‍ത്തകനെതിരായ കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം വേഗത്തില്‍ നടത്തണമെന്ന് യു എസ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അന്വേഷണ സമിതി കഴിഞ്ഞയാഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു.

സിഖ് വിഘടനവാദിയും യു എസ്- കാനഡ ഇരട്ടപ്പൗരനുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കിയതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ സംഘം വാഷിംഗ്ടണിലെത്തിയത്. 

ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗിലെ മുന്‍ ഉദ്യോഗസ്ഥനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വികാഷ് യാദവിനെതിരെ അമേരിക്ക കുറ്റം ചുമത്തിയിരുന്നു. 

2023 മെയ് മുതല്‍, അന്നത്തെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ജീവനക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന യാദവ് ഇന്ത്യയിലും വിദേശത്തുമുള്ള മറ്റുള്ളവരുമായി ചേര്‍ന്ന് പന്നൂനെതിരെ ഗൂഢാലോചന നടത്താന്‍ പ്രവര്‍ത്തിച്ചുവെന്ന് കുറ്റപത്രം ആരോപിക്കുന്നു.

ഇന്ത്യയുമായുള്ള യു എസിന്റെ ബന്ധത്തെ ഈ ആരോപണങ്ങള്‍ ഉലച്ചിരുന്നു. 

ഉന്നതതല ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കൊലപാതകം സംഘടിപ്പിക്കാനുള്ള ചുമതല ഏല്‍പ്പിച്ച 

മധ്യനിര സൈനികനായിരുന്നു യാദവെന്ന്് സിഖ് വിഘടനവാദിയായ പന്നൂന്‍ ആരോപിച്ചു. 2023 നവംബറില്‍ ഔപചാരികമായി ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കൂടാതെ 2023 ജൂണില്‍ മറ്റൊരു സിഖ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ കാനഡയുമായി നയതന്ത്ര തര്‍ക്കം തുടരുകയാണ്.

കനേഡിയന്‍ സിഖ് വിഘടനവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ നരേന്ദ്ര മോഡിയുടെ സര്‍ക്കാരാണെന്ന് വിശ്വസനീയമായ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞെങ്കിലും ഇത് അത് നിഷേധിച്ചിരുന്നു.