മോഡിയും ഷി ജിന്‍പിങ്ങും ബ്രിക്‌സില്‍ കൂടിക്കാഴ്ച നടത്തും

മോഡിയും ഷി ജിന്‍പിങ്ങും ബ്രിക്‌സില്‍ കൂടിക്കാഴ്ച നടത്തും


കസാന്‍: ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തും. 2019 ഒക്ടോബറിലാണ് ഇരുനേതാക്കളും ചെന്നൈക്കടുത്തുള്ള മാമല്ലപുരത്ത് കൂടിക്കാഴ്ച നടത്തിയത്. 

ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.