വാഷിംഗ്ടണ്‍ : വാഷിംഗ്ടണില്‍ നിന്ന് മ്യൂണിക്കിലേക്ക് പോകാനായി പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 7878 ഡ്രീംലൈനര്‍ വിമാനം യന്ത്ര തകരാര്‍ കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി വാഷിംഗ്ടണ്‍ ഡുള്ളസ് വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ജൂലൈ 25 വെള്ളിയാഴ്ചയായിരുന്നു യാത്രക്കാരെ പരിഭ്രാന്തരാക്കിയ സംഭവം.
വാഷിംഗ്ടണ്‍ ഡുള്ളസ് വിമാനത്താവളത്തില്‍ പുറപ്പെട്ട ബോയിംഗ് 7878 ഡ്രീംലൈനര്‍ വിമാനമായ UA108 പറന്നുയര്‍ന്ന് കുറച്ച് സമയത്തിന് ശേഷമാണ് ഇടത് എഞ്ചിനിലെ തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ആപത് സൂചന തോന്നിയപൈലറ്റുമാര്‍ പൈലറ്റുമാര്‍ മെയ്‌ഡേ കോള്‍ പ്രഖ്യാപിക്കുകയും സുരക്ഷിതമായ അടിയന്തര ലാന്‍ഡിംഗ് ഉറപ്പാക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. വിമാനം 5,000 അടി ഉയരത്തില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുകയും എഞ്ചിനില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
aviationa2z അനുസരിച്ച്, വിമാനം ലാന്‍ഡിംഗിന് മുമ്പ് സുരക്ഷിതമായി ഇന്ധനം നിറയ്ക്കുന്നതിനായി ഒരു ഹോള്‍ഡിംഗ് പാറ്റേണില്‍ വാഷിംഗ്ടണിന് വടക്ക് പടിഞ്ഞാറ് ആകാശത്ത് വട്ടമിട്ടു. വിമാനത്തിന്റെ ഭാരം നിയന്ത്രിക്കാന്‍ പൈലറ്റുമാരോട് 6,000 അടിയില്‍ തുടരാന്‍ കണ്‍ട്രോളര്‍മാര്‍ അഭ്യര്‍ത്ഥിച്ചു. മറ്റ് വിമാനങ്ങളില്‍ നിന്ന് വിമാനം അകറ്റി നിര്‍ത്താനും സുരക്ഷിതമായ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കാനും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
