ഇടിയുന്ന വിലകൾ, പെരുകുന്ന ദുരിതം

ഇടിയുന്ന വിലകൾ, പെരുകുന്ന ദുരിതം


സെക്കന്റ് ഹാൻഡ് വിപണി കാർ വിലകൾ കൂപ്പുകുത്തിയതോടെ വായ്പയെടുത്ത് കാറുകൾ വാങ്ങിയ ദശലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലാവുകയാണ്.

കാർ മാർക്കറ്റ് പ്ലേസ് ആയ കാർഎഡ്‌ജ്‌  നടത്തിയ ഒരു സർവേ പ്രകാരം സെക്കൻഡ് കാർ വിപണിയിൽഡ് വിലയിടിവ് മൂലം വായ്പയെടുത്ത് വാഹനങ്ങൾ വാങ്ങിയവരിൽ ഏകദേശം മൂന്നിലൊന്ന് ആളുകൾക്കും അവരുടെ വാഹനങ്ങളുടെ മൂല്യം തങ്ങൾ എടുത്ത വായ്പത്തുകയ്ക്കും ഏറെ താഴെയാണ്.

വാഹനങ്ങൾ അപകടങ്ങളിൽ പെട്ട് തകരുന്ന സാഹചര്യത്തിൽ ഇവർ നേരിടുന്നത് ഭീഷണമായ സാഹചര്യമാണ്. വാഹന ഇൻഷുറൻസ് തുക പുതിയ ഒരു വാഹനം വാങ്ങാൻ മതിയാകുകയുമില്ല, തങ്ങളുടെ വായ്പാ തിരിച്ചടവ് ബാധ്യത ഏറെ ഉയർന്നതായിരിക്കുകയും ചെയ്യും എന്നതാണ് അവർ നേരിടുന്ന സാഹചര്യം.

ലോട്ടിൽ നിന്ന് നിന്ന് ഒരു കാർ ഓടിച്ചിറക്കുമ്പോൾ തന്നെ അതിൻ്റെ മൂല്യം നഷ്ടപ്പെടും. കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോയുടെ കണക്കനുസരിച്ച് 100 ദശലക്ഷത്തിലധികം ഓട്ടോ-ലോൺ അക്കൗണ്ടുകളിൽ ഏകദേശം 31 ദശലക്ഷം ഈ ഗണത്തിൽ വരുന്നവയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇതിനർത്ഥം ഈ കാറുകളുടെ മൂല്യം ഇപ്പോൾ കാർ ലോണിലെ അവശേഷിക്കുന്ന തുകയേക്കാൾ ഏറെ കുറവാണെന്നാണ്.

ഒരു അപകടത്തിലോ വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തത്തിലോ നിങ്ങളുടെ കാറും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവശേഷിക്കുന്ന വായ്പാ പേയ്‌മെൻ്റുകൾ പൂർത്തീകരിക്കാനായി നിങ്ങൾ ഏറെ ക്ലേശിക്കേണ്ടിവരും. നിങ്ങളുടെ ബാലൻസ് നഷ്ടം സഹിച്ച് ഒരു പുതിയ വാഹന വായ്പയാക്കി മാറ്റാം. അല്ലെങ്കിൽ നിങ്ങൾക്ക് പുതിയ ഒരു കാര് വാങ്ങാനാവാത്ത സാഹചര്യമുണ്ടാവും.

ഈ വർഷത്തിൻ്റെ മൂന്നാം പാദത്തിൽ 24% വാഹനങ്ങൾക്ക് നെഗറ്റീവ് ഇക്വിറ്റി (വിപണി മൂല്യത്തെക്കാൾ ഉയർന്ന വായ്പാ ബാധ്യത) ആണുണ്ടായിരുന്നത്. 2022ലെ മൂന്നാം പാദത്തിലെ അവസ്ഥയെക്കാൾ 15 ശതമാനമാണ് ഈ ഗണത്തിൽ പെടുന്ന കാറുകളുടെ എണ്ണത്തിൽ സംഭവിച്ചതെന്ന് കാർ മാർക്കറ്റ് പ്ലേസ് എഡ്മണ്ട്സ് പറയുന്നു.

നെഗറ്റീവ് ഇക്വിറ്റി ഉള്ള വായ്പക്കാർക്ക് അവരുടെ കാറിൻ്റെ വിലയേക്കാൾ ശരാശരി 6,458 ഡോളർ കൂടുതലാണ് ലോൺ ബാധ്യത ഇപ്പോഴുള്ളതെന്ന് എഡ്മണ്ട്സ് പറയുന്നു. ഈ വിഭാഗത്തിൽ പെടുന്ന കാർ ഉടമകളിൽ ഏകദേശം 22 ശതമാനത്തിന് 10,000 ഡോളറോ അതിൽ കൂടുതലോ ആണ് തിരിച്ചടവ് ബാധ്യത.

2022 മുതൽ വാഹനങ്ങൾക്ക് വായ്പയെടുത്തവരിൽ നെഗറ്റീവ് ഇക്വിറ്റി ഉള്ള ഡ്രൈവർമാരുടെ എണ്ണം വളരെ കൂടുതലാണ്. ഇലക്ട്രിക് വാഹനങ്ങളുള്ളവരുടെ അവസ്ഥ കൂടുതൽ ഗുരുതരവും: ഇവരിൽ 46% പേരും തങ്ങളുടെ വിപണി മൂല്യത്തേക്കാൾ ഏറെ ഉയർന്ന തിരിച്ചടവ് ബാധ്യത പേറുന്നവരാണെന്നാണ് കാർഎഡ്‌ജ്‌ കണ്ടെത്തിയിട്ടുള്ളത്.

വാങ്ങിയ ഉടൻ തന്നെ കാറുകളുടെ വിപണി മൂല്യം ആഴങ്ങളിലേക്ക് പതിക്കുന്നത് ഒരു കാർ സ്വന്തമാക്കാനുള്ള സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുകയാണ്. വാങ്ങുന്നതിനുള്ള ചെലവിന് പുറമേ ഉയർന്ന പലിശനിരക്ക് വായ്പകളുടെ ഭാരം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനും പുറമേ ഇൻഷുറൻസ്, അറ്റകുറ്റപ്പണികൾ, പാർക്കിംഗ്, ടോൾ എന്നിവക്കെല്ലാമുള്ള ചിലവുകളും വർദ്ധിച്ചു. ഇതോടെ വാഹന വായ്പകൾ എടുക്കുന്നതിൽ നിന്ന് കൂടുതൽ ആളുകൾ പിന്നാക്കം പോവുകയാണ്.

എഡ്മണ്ട്സ് പറയുന്നതനുസരിച്ച്, വാഹന വായ്പയെടുക്കുന്നവർ അവരുടെ വായ്പ തിരിച്ചടയ്ക്കാൻ ഇപ്പോൾ  കൂടുതൽ സമയമെടുക്കുന്നു. ഒരു ദീർഘകാല ലോൺ അടച്ചുതീർക്കുന്നതിന് മുമ്പ് ഒരു കാർ 'ടോട്ടൽ'  ചെയ്യപ്പെട്ടാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.

2023-ൽ കൂട്ടിയിടികളിൽ പെട്ട കാറുകളുടെ ഇൻഷുറൻസ് ക്ലെയിമുകളുടെ എണ്ണം മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ 29% വർധിച്ചതായി ലെക്സിസ്‌നെക്സിസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ ചുഴലിക്കാറ്റ് സീസണിൽ 227,000 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കാർഫാക്‌സ് കണക്കാക്കുന്നു.

പ്രകൃതി ദുരന്തം മൂലം ഒരു കാർ കേടാകുമ്പോൾ ആ കാറിൻ്റെ കേടുപാടുകൾ തീർക്കാൻ വേണ്ട പണം ഇൻഷുറൻസ് കമ്പനി പണം നൽകും അല്ലെങ്കിൽ കാറിൻ്റെ അപ്പോഴത്തെ മൂല്യത്തിന് തുല്യമായ തുക ഉടമക്ക് നൽകും. കേടുപാടുകൾ ഗുരുതരമാണെങ്കിൽ ഇൻഷുറൻസ് കമ്പനി സാധാരണയായി രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുക്കുക. അതോടെ കാർ ഉടമ അക്ഷരാർത്ഥത്തിൽ പെരുവഴിയിലുമാകും.