വാഷിംഗ്ടണ്‍: മുന്‍ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ മൈക്ക് ഹക്കാബിയെ ഇസ്രായേലിലെ അടുത്ത യുഎസ് അംബാസഡറായി നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. ഇസ്രയേല്‍ അനുകൂലിയും യാഥാസ്ഥിതികനുമായ മൈക്ക് ഹക്കാബിയെ അംബാസഡറായി നിയമിക്കുന്നതിലൂടെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളോടുള്ള ഭാവിയിലെ യുഎസ്. നയം എന്തായിരിക്കുമെന്നതിന്റെ സൂചനയാണ് ട്രംപ് നല്‍കുന്നത്.
ഒരു ഇവാഞ്ചലിക്കല്‍(സുവിശേഷക) ക്രിസ്ത്യാനിയായ ഹക്കാബി തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇസ്രായേലിന്റെ ഉറച്ച പിന്തുണക്കാരനും അധിനിവേശ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങളെ ദീര്‍ഘകാലമായി ന്യായീകരിക്കുന്നയാളുമാണ്. മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹക്കാബി 2015 ല്‍ അവസാനിച്ച ആറ് വര്‍ഷം ഒരു പ്രതിവാര ഫോക്‌സ് ന്യൂസ് ടിവി ഷോയുടെ അവതാരകനുമായിരുന്നു. വെസ്റ്റ് ബാങ്കില്‍ (ബൈബിളില്‍ ജൂഡിയ, സമരിയ) 'അധിനിവേശം' എന്ന ഒരു സംഭവം ഇല്ലെന്ന് , 2017 ല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഹക്കാബി പറഞ്ഞു.
ഇസ്രായേല്‍ അനുകൂലികളായ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിന് മുഖ്യ പങ്കുവഹിച്ച സമൂഹമാണ്.
ട്രംപിന്റെ നാമനിര്‍ദ്ദേശ പ്രഖ്യാപനം മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥരില്‍ നിന്ന് ഉടനടി പ്രശംസ പിടിച്ചുപറ്റിയെങ്കിലും തങ്ങളുടെ ദേശീയ വാദത്തെ ദീര്‍ഘകാലമായി അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഹക്കാബിയുടെ സ്ഥാനലബ്ധിക്കെതിരെ പലസ്തീനികള്‍ വിമര്‍ശനമുയര്‍ത്താന്‍ സാധ്യതയുണ്ട്.
അദ്ദേഹം ഇസ്രായേലിനെയും ഇസ്രായേല്‍ജനത്തെയും സ്‌നേഹിക്കുന്നു; അതുപോലെ ഇസ്രായേല്‍ജനവും അദ്ദേഹത്തെ സ്‌നേഹിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരാന്‍ മൈക്ക് അശ്രാന്തമായി പ്രവര്‍ത്തിക്കും! ' ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയിലെ പലസ്തീന്‍ ഗ്രൂപ്പായ ഹമാസിനോടും ലെബനനിലെ ഹിസ്ബുല്ല സായുധ ഗ്രൂപ്പിനോടും ഇസ്രായേല്‍ നേര്‍ക്കുനേര്‍ പോരാടുകയും, പ്രാദേശിക എതിരാളിയായ ഇറാനെ നേരിടാനൊരുങ്ങുകയും ചെയ്യുന്നതിനിടയിലാണ് 69 കാരനായ ഹക്കാബി വാഷിംഗ്ടണിലെ ഏറ്റവും സെന്‍സിറ്റീവ് നയതന്ത്ര പോസ്റ്റുകളിലൊന്ന് ഏറ്റെടുക്കുന്നത്.
ഗാസ യുദ്ധത്തിന്റെ ശക്തി കുറക്കാന്‍ ഇസ്രായേലില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് പ്രസിഡന്റ് ജോ ബൈഡനെ ഹക്കാബി വിമര്‍ശിക്കുകയും നിലവിലെ ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ വെടിനിര്‍ത്തല്‍ ആഹ്വാനത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.
ഹക്കാബിയുടെ നാമനിര്‍ദ്ദേശത്തെ പലസ്തീന്‍ രാഷ്ട്രത്തെ എതിര്‍ക്കുന്ന കുടിയേറ്റ അനുകൂല പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിലെ അംഗങ്ങള്‍ പ്രശംസിച്ചു.
'നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഹക്കാബിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സാര്‍ എഴുതി. ഇസ്രായേലിന്റെ ദീര്‍ഘകാല സുഹൃത്തെന്ന നിലയിലും നമ്മുടെ നിത്യ തലസ്ഥാനമായ ജറുസലേമിലും നിങ്ങള്‍ക്ക് വീട്ടില്‍ എന്നതുപോലെ വളരെ സന്തോഷം അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗിദിയോണ്‍ പറഞ്ഞു.
ഹമാസിനെ നശിപ്പിക്കുകയെന്ന നെതന്യാഹുവിന്റെ ലക്ഷ്യത്തെ ശക്തമായി പിന്തുണച്ചിട്ടുള്ള ട്രംപ് ഇസ്രായേല്‍ ഈ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും എങ്ങനെയെന്ന് പറഞ്ഞിട്ടില്ല.
1996 മുതല്‍ 2007 വരെ ഹക്കാബി അര്‍ക്കന്‍സാസ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചിരുന്നു. 2008 ലും 2016ലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ശ്രമങ്ങളില്‍ അദ്ദേഹം പരാജയപ്പെട്ടു.
അദ്ദേഹത്തിന്റെ മകള്‍ സാറാ ഹക്കാബി സാന്‍ഡേഴ്‌സ് അര്‍ക്കന്‍സാസിന്റെ ഇപ്പോഴത്തെ ഗവര്‍ണറാണ്. സാറ 2017 മുതല്‍ 2019 വരെ ട്രംപിന്റെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൈക്ക് ഹക്കാബിയെ ഇസ്രയേലിലെ യുഎസ് അംബാസഡറായി നാമനിര്‍ദേശം ചെയ്ത് ട്രംപ്