വൈറോളജി വകുപ്പിന്റെ മുന്‍ തലവന്‍ ഡോ. ആന്‍തണി ഫൗച്ചിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സുരക്ഷ ചെലവുകള്‍ പ്രസിഡന്റ് ട്രംപ് റദ്ദാക്കി. ഇതോടെ അദ്ദേഹം സ്വന്തം നിലയ്ക്ക് സ്വകാര്യ സെക്യൂരിറ്റി വാടകയ്ക്ക് എടുക്കാന്‍ നിര്‍ബന്ധിതരായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഡോ. ആന്റണി ഫൗചിക്ക് നല്‍കിയിരുന്ന സുരക്ഷാചെലവുകള്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് റദ്ദാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ എബിസി ന്യൂസിനോട് പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ സ്വകാര്യ സെക്യൂരിറ്റി ഫൗചിയെ സംരക്ഷിച്ചിരുന്നുവെങ്കിലും റദ്ദാക്കിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ സ്വന്തം സുരക്ഷാ സംവിധാനങ്ങള്‍ വാടകയ്‌ക്കെടുത്തിരിക്കുകയാണ്.
അത്തരം സുരക്ഷാ വിശദാംശങ്ങള്‍ നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമുള്ളതാണെന്നാണ് ട്രംപ് പറഞ്ഞത്.
പ്രസിഡന്റായതിന് ശേഷമുള്ള തന്റെ ആദ്യ യാത്രയില്‍, ട്രംപ് വെള്ളിയാഴ്ച നോര്‍ത്ത് കരോലിനയിലെ ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് കാട്ടുതീയില്‍ നിന്നുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ അദ്ദേഹം ലോസ് ഏഞ്ചല്‍സിലേക്ക് പോകുകയും ചെയ്തു.
അതേസമയം, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റിന്റെ ശ്രമം ആദ്യത്തെ നിയമ പരമായ വെല്ലുവിളി നേരിട്ടു. നീക്കം ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ച് ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞു.
ഫെമ പരിഷ്‌കരിക്കും; ഇല്ലെങ്കില്‍ റദ്ദാക്കും
ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയെ(ഫെമ) 'അടിസ്ഥാനപരമായി പരിഷ്‌കരിക്കുകയോ അല്ലെങ്കില്‍ അവ ഒഴിവാക്കുകയോ ചെയ്യുന്ന' എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കാന്‍ പദ്ധതിയിടുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'സത്യസന്ധമായി പറഞ്ഞാല്‍, ഫെമ നല്ലതല്ലെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ഫൗചിയുടെ സുരക്ഷാ ചെലവുകള്‍ റദ്ദാക്കി ട്രംപ്