അരനൂറ്റാണ്ടിനു ശേഷമാദ്യം; യു എസ് തുറമുഖ പണിമുടക്ക്

ന്യൂയോര്‍ക്ക്: പതിനായിരക്കണക്കിന് ഡോക്ക് വര്‍ക്കര്‍മാര്‍ യു എസിലെ ഭൂരിഭാഗം തുറമുഖങ്ങളിലും അനിശ്ചിതകാല പണിമുടക്കില്‍.  പ്രസിഡന്റ് തിരഞ്ഞെടുപ്പിനും തിരക്കേറിയ അവധിക്കാല ഷോപ്പിംഗ് സീസണിനും മുമ്പ് നടക്കുന്ന പണിമുടക്ക് കാര്യമായ വ്യാപാര- സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ആശങ്ക.

ഇന്റര്‍നാഷണല്‍ ലോംഗ്ഷോര്‍മെന്‍സ് അസോസിയേഷന്‍ (ഐ എല്‍ എ) അംഗങ്ങള്‍ ചൊവ്വാഴ്ച കിഴക്കന്‍, ഗള്‍ഫ് തീരങ്ങളിലെ 14 പ്രധാന തുറമുഖങ്ങളില്‍ ജോലി നിര്‍ത്തി ഇറങ്ങിപ്പോയി. മെയ്നില്‍ നിന്ന് ടെക്സസിലേക്കുള്ള കണ്ടെയ്നര്‍ ഗതാഗതം നിര്‍ത്തി.

ഏകദേശം 50 വര്‍ഷത്തിനിടയിലെ ആദ്യത്തെ അടച്ചുപൂട്ടലാണ് സംഭവിച്ചതെന്നാണ് ഈ നടപടി അടയാളപ്പെടുത്തുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സമരം 80 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ പ്രസിഡന്റ് ജോ ബൈഡന് അധികാരമുണ്ടെങ്കിലും  അദ്ദേഹം നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

കക്ഷികള്‍ തമ്മില്‍ നിലവിലുണ്ടായിരുന്ന കരാര്‍ തിങ്കളാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് സമരം ആരംഭിച്ചത്. മധ്യസ്ഥ ചര്‍ച്ചകളാകട്ടെ മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു.

പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സമരത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഒരു മേശക്കു ചുറ്റുമിരുന്ന് ന്യായമായും വേഗത്തിലും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്ന തന്റെ സന്ദേശം ഇരുവശത്തേക്കും നേരിട്ട് അറിയിക്കാന്‍ പ്രസിഡന്റ് തന്റെ ടീമിനോട് നിര്‍ദ്ദേശിച്ചു.

ഷിപ്പിംഗ് സ്ഥാപനങ്ങള്‍, പോര്‍ട്ട് അസോസിയേഷനുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന യു എസ് എം എക്‌സ് എന്നറിയപ്പെടുന്ന യു എസ് മാരിടൈം അലയന്‍സുമായി കണ്ടെയ്നര്‍, റോള്‍-ഓണ്‍/ റോള്‍-ഓഫ് പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്ന ഏകദേശം 25,000 തുറമുഖ തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന സംഘടന ആറ് വര്‍ഷത്തെ മാസ്റ്റര്‍ കരാറിനെച്ചൊല്ലി തര്‍ക്കത്തിലാണ്. 

തിങ്കളാഴ്ച, യുഎസ്എംഎക്‌സ് തങ്ങളുടെ ഓഫര്‍ വര്‍ധിപ്പിച്ചതായി അറിയിച്ചിരുന്നു. ഇത് വേതനം ഏകദേശം 50 ശതമാനം വര്‍ധിപ്പിക്കും. അതോടൊപ്പം പെന്‍ഷന്‍ പദ്ധതികളിലേക്കുള്ള തൊഴിലുടമകളുടെ സംഭാവന മൂന്നിരട്ടിയാക്കുകയും ആരോഗ്യ പരിരക്ഷാ ഓപ്ഷനുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യം. 

യൂണിയന്‍ ബോസ് ഹരോള്‍ഡ് ഡാഗെറ്റ് തന്റെ അംഗങ്ങള്‍ക്ക് ഗണ്യമായ ശമ്പള വര്‍ധനവിനാണ് ആവശ്യപ്പെട്ടത്. അതേസമയം ഓട്ടോമേഷനില്‍ നിന്നുള്ള ഭീഷണികളെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. 

യൂണിയന്‍ വിലപേശാന്‍ വിസമ്മതിച്ചതായി ആരോപിച്ച യു എസ് എം എക്‌സ് ലേബര്‍ റെഗുലേറ്റര്‍മാര്‍ക്ക് പരാതി നല്‍കി. യൂണിയനെ ചര്‍ച്ചയ്ക്ക് എത്തിക്കണണെന്നതാണ് ആവശ്യം. 

മുന്‍ കരാര്‍ പ്രകാരം, ഒരു തൊഴിലാളിയുടെ അനുഭവത്തെ ആശ്രയിച്ച് മണിക്കൂറിന് 20 മുതല്‍ 39 ഡോളര്‍ വരെയാണ് പ്രാരംഭ വേതനം. കണ്ടെയ്നര്‍ വ്യാപാരവുമായി ബന്ധപ്പെട്ട ബോണസ് പോലുള്ള മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും.

ആറുവര്‍ഷത്തെ ഇടപാടില്‍ ഓരോ മണിക്കൂറിലും അഞ്ച് ഡോളര്‍ വീതം വര്‍ധിപ്പിക്കാന്‍ യൂണിയന്‍ ആഗ്രഹിക്കുന്നുവെന്ന് ഡാഗെറ്റ് സൂചിപ്പിച്ചു. ഇത് പ്രതിവര്‍ഷം ഏകദേശം 10 ശതമാനം ആണെന്ന് അദ്ദേഹം കണക്കാക്കി.

കോവിഡ് വ്യാപന സമയത്ത് ഷിപ്പിംഗ് സ്ഥാപനത്തിന്റെ ലാഭം കുതിച്ചുയര്‍ന്നെങ്കിലും  തൊഴിലാളികള്‍ കടബാധ്യതയിലാണെന്ന് ഐ എല്‍ എ പറഞ്ഞു. പണപ്പെരുപ്പം ശമ്പളത്തെ ബാധിക്കുകയും ചെയ്തു. കൃത്യമായ കണക്കുകള്‍ വ്യക്തമല്ലെങ്കിലും ഈ തര്‍ക്കത്തില്‍ നേരിട്ട് ഉള്‍പ്പെടാത്ത അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ  വിപുലമായ സമരം പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

85,000-ത്തിലധികം ആളുകളെ പ്രതിനിധീകരിക്കുന്നതായാണ് യൂണിയന്‍ പറയുന്നത്. ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന് നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏകദേശം 47,000 സജീവ അംഗങ്ങളുണ്ടെന്ന് അവകാശപ്പെട്ടു.

ഭക്ഷണം പോലെയുള്ള സമയ സെന്‍സിറ്റീവ് ഇറക്കുമതികള്‍ ആദ്യം ബാധിക്കപ്പെടുന്ന ചരക്കുകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

ഫാം ബ്യൂറോയുടെ കണക്കനുസരിച്ച് പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട തുറമുഖങ്ങള്‍ കടല്‍ വഴി കയറ്റുമതി ചെയ്യുന്ന കാര്‍ഷിക കയറ്റുമതിയുടെ 14 ശതമാനവും ഇറക്കുമതിയുടെ പകുതിയിലേറെയും കൈകാര്യം ചെയ്യുന്നു. ഇതില്‍ ഏത്തപ്പഴം, ചോക്ലേറ്റ് എന്നിവയുടെ വ്യാപാരത്തിന്റെ ഗണ്യമായ പങ്കുമുണ്ട്. 

ടിന്‍, പുകയില, നിക്കോട്ടിന്‍ എന്നിവയാണ് തടസ്സം നേരിടുന്ന മറ്റ് മേഖലകള്‍. ബാള്‍ട്ടിമോര്‍ തുറമുഖം വഴി തങ്ങളുടെ പല കയറ്റുമതികളും നടത്തുന്ന വസ്ത്ര, പാദരക്ഷ കമ്പനികള്‍, യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കും ബാധിക്കും. 

പണിമുടക്കിന് മുന്നോടിയായി പല ബിസിനസുകളും കയറ്റുമതി വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചതിനാല്‍ വേനല്‍ക്കാലത്ത് യു എസിലെ ഇറക്കുമതി ഉയര്‍ന്നു.

ഉടനടി, കാര്യമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കാണുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ സമരം  നീണ്ടുനില്‍ക്കുകയാണെങ്കില്‍ വില ഉയരുന്നതും സാധനങ്ങളില്‍ ചില കുറവുകള്‍ ഉണ്ടാകുന്നതും  കാണാന്‍ കഴിയുമെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും തൊഴില്‍ പ്രശ്‌നങ്ങളിലെ വൈറ്റ്ഹൗസ് മുന്‍ ഉപദേശകനുമായ സേത്ത് ഹാരിസ് പറഞ്ഞു. 

കയറ്റുമതിയുടേയും ഇറക്കുമതിയുടേയും മൂന്നിലൊന്നിനെ പണിമുടക്ക് ബാധിച്ചേക്കാമെന്നും ഇത് യു എസിന്റെ സാമ്പത്തിക വളര്‍ച്ചയെ ഓരോ ആഴ്ചയും കുറഞ്ഞത് 4.5 ബില്യണ്‍ ഡോളര്‍ വരെ ബാധിക്കുമെന്ന് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിലെ അസോസിയേറ്റ് യു എസ് ഇക്കണോമിസ്റ്റായ ഗ്രേസ് സെമ്മര്‍ അഭിപ്രായപ്പെടുന്നു. സാമ്പത്തിക ആഘാതം കൂടുതലായിരിക്കാം.

തൊഴില്‍ നിര്‍ത്തലിന്റെ ആഘാതം വ്യാപിക്കുന്നതിനാല്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് താത്ക്കാലികമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. 

ചരക്കുകള്‍ക്കായി 'ജസ്റ്റ്-ഇന്‍-ടൈം' എന്ന് വിളിക്കപ്പെടുന്ന വിതരണ ശൃംഖലകളെ ആശ്രയിക്കുന്ന ഉപഭോക്താക്കളെയും ബിസിനസുകളെയും ഇത് ബാധിക്കുമെന്ന് സെനെറ്റ ഓഷ്യന്‍ ഫ്രൈറ്റ് അനലിറ്റിക്‌സ് ഫേം സിനേറ്റയിലെ ചീഫ് അനലിസ്റ്റ് പീറ്റര്‍ സാന്റ് പറഞ്ഞു. 

1977ന് ശേഷം ആദ്യമായാണ് ഐഎല്‍എ പണിമുടക്കുകയും യു എസ് സമ്പദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം പകരുകയും ചെയ്യുന്നത്.

ആറാഴ്ചയ്ക്കുള്ളില്‍ യു എസ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമ്പദ്വ്യവസ്ഥ മന്ദഗതിയിലാവുകയും തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്.

പണിമുടക്ക് പ്രസിഡന്റ് ബൈഡനെ വിഷമകരമായ അവസ്ഥയിലെത്തിക്കും. 

80 ദിവസത്തെ കൂളിംഗ് ഓഫ് പിരീഡ് ഏര്‍പ്പെടുത്തി, ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ തൊഴിലാളികളെ ജോലിയില്‍ തിരികെ കൊണ്ടുവരാന്‍ നിര്‍ബന്ധിതരാക്കിക്കൊണ്ട് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തൊഴില്‍ തര്‍ക്കങ്ങളില്‍ യു എസ് പ്രസിഡന്റുകള്‍ക്ക് ഇടപെടാന്‍ കഴിയും.

2002ല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് 11 ദിവസത്തെ പണിമുടക്കിന് ശേഷം തുറമുഖങ്ങള്‍ തുറക്കാന്‍ ഇടപെട്ടിരുന്നു. 

യു എസ് ചേംബര്‍ ഓഫ് കോമേഴ്‌സ് ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റ് ബൈഡനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കോവിഡ് കാലഘട്ടത്തിലുണ്ടായ വിതരണ ശൃംഖലയിലെ തടസ്സം അമേരിക്കക്കാര്‍ കാലതാമസത്തിന്റേയും ചരക്കുകളുടെ കുറവിന്റേയും പ്രതിസന്ധി അനുഭവിച്ചതായും സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ടിക്കാന്‍ കരാര്‍ തര്‍ക്കം കാരണമാകുന്നത് മനഃസാക്ഷിക്ക് നിരക്കാത്തതാണെന്നും ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ സൂസന്‍ പി ക്ലാര്‍ക്ക് പറഞ്ഞു. 

ഏതുതരം പണിമുടക്കും ഡെമോക്രാറ്റുകളെയാണ് ദോഷകരമായി ബാധിക്കുകയെങ്കിലും തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് തൊഴിലാളി പ്രസ്ഥാനത്തിലെ സഖ്യകക്ഷികളെ അകറ്റുന്നത് അതിനേക്കാള്‍ വലുതായിരിക്കണമെന്ന് റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ലേബര്‍ സ്റ്റഡീസ് ആന്റ് എംപ്ലോയ്‌മെന്റ് റിലേഷന്‍സ് പ്രൊഫസര്‍ക്ക് വില്യം ബ്രൂച്ചര്‍ പറഞ്ഞു. 

പണിമുടക്കിന്റെ സമ്മര്‍ദ്ദം കൂടുതല്‍ കാര്യമായ ഒ്ാഫറുമായി തൊഴിലുടമകളെ ചര്‍ച്ചയിലേക്ക് തിരികെ കൊണ്ടുവരാനും സാധ്യതണ്ട്. 

പണിമുടക്കിന്റെ സമ്മര്‍ദ്ദം കൂടുതല്‍ കാര്യമായ ഒ്ാഫറുമായി തൊഴിലുടമകളെ ചര്‍ച്ചയിലേക്ക് തിരികെ കൊണ്ടുവരാനും സാധ്യതണ്ട്. അരനൂറ്റാണ്ടിനു ശേഷമാദ്യം; യു എസ് തുറമുഖ പണിമുടക്ക്