ഇന്ത്യ, റഷ്യ, ചൈന ഐക്യം പ്രശ്‌നമെന്ന് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ

ഇന്ത്യ, റഷ്യ, ചൈന ഐക്യം പ്രശ്‌നമെന്ന് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ


ന്യൂയോർക്ക്: ഇന്ത്യ, റഷ്യ, ചൈന രാഷ്ട്രനേതാക്കളുടെ ഐക്യം അൽപം പ്രശ്‌നമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. അമേരിക്ക, യൂറോപ്പ്, യുക്രെയ്ൻ എന്നിവയോടൊപ്പമാണ് ഇന്ത്യ നിൽക്കേണ്ടതെന്നും റഷ്യക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഏകാധിപതികളായ വ്‌ലാദിമിർ പുട്ടിൻ, ഷി ജിൻപിങ് എന്നിവരുമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിെന്റ നേതാവായ മോഡി കൂട്ടുകെട്ടുണ്ടാക്കുന്നത് ലജ്ജാകരമാണ്. നിരർഥകമായ നീക്കമാണ് ഇത്. ദശാബ്ദങ്ങളായി ചൈനയുമായി ശീതയുദ്ധത്തിലും ചിലപ്പോൾ നേരിട്ടുള്ള ഏറ്റുമുട്ടലിലും ഇന്ത്യ ഏർപ്പെട്ടിരിക്കെ, മോഡി എന്താണ് ചിന്തിക്കുന്നതെന്ന് തനിക്കറിയില്ല. അമേരിക്കയുടെയും യൂറോപ്പിെന്റയും യുക്രെയ്‌െന്റയും ഒപ്പം നിൽക്കേണ്ടതിെന്റ ആവശ്യം മോഡി തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണം അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ചരക്കുകൈമാറ്റ കേന്ദ്രമായി ചൈന ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.