മൈക്രോസോഫ്റ്റിന്റെ അമ്പതാം വാര്‍ഷികാഘോഷം തടസ്സപ്പെടുത്തി ഇന്ത്യന്‍-അമേരിക്കന്‍ എഞ്ചിനിയറുടെ പാലസ്തീന്‍ അനുകൂല പ്രതിഷേധം

മൈക്രോസോഫ്റ്റിന്റെ അമ്പതാം വാര്‍ഷികാഘോഷം തടസ്സപ്പെടുത്തി ഇന്ത്യന്‍-അമേരിക്കന്‍ എഞ്ചിനിയറുടെ പാലസ്തീന്‍ അനുകൂല പ്രതിഷേധം


ന്യൂയോര്‍ക്ക്: മെക്രോസോഫ്റ്റിന്റെ 50ാം വാര്‍ഷികാഘോഷങ്ങള്‍ ജീവനക്കാരുടെ പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ മൂലം തടസപ്പെട്ടു.  മൈക്രോസോഫ്റ്റിന്റെ സിഇഓയും മറ്റും ഇരിക്കുന്ന വേദിയെ നോക്കി ഗാസയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ഇന്ത്യന്‍ അമേരിക്കന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ വാനിയ അഗര്‍വാളിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

മൈക്രോസോഫ്റ്റിലെ ചില പ്രമുഖര്‍ പാലസ്തീനികളുടെ 'രക്തം ആഘോഷിക്കുന്നു' എന്നാണ് വാനിയ വേദിയെ നോക്കി ധൈര്യപൂര്‍വ്വം പറഞ്ഞത്.
മാര്‍ച്ച് 4 ന് വാഷിംഗ്ടണിലെ റെഡ്മണ്ടില്‍ നടന്ന മൈക്രോസോഫ്റ്റിന്റെ 50ാം വാര്‍ഷികാഘോഷ വേളയില്‍ ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാല്‍മര്‍, സത്യ നാദെല്ല എന്നിവര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് വാനിയ തന്റെ പ്രതിഷേധ സ്വരം ഉയര്‍ത്തിയത്.

'ഗാസയിലെ 50,000 പാലസ്തീനികളെ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊലപ്പെടുത്തി. നിങ്ങള്‍ക്ക് എങ്ങനെ ഇതിനു ധൈര്യം വന്നു? അവരുടെ രക്തം ആഘോഷിക്കുന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും നാണക്കേടാണ്'-ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയവുമായി മൈക്രോസോഫ്റ്റ് ഉണ്ടാക്കിയ 133 മില്യണ്‍ ഡോളറിന്റെ ക്ലൗഡ്, എഐ കരാര്‍ പരാമര്‍ശിച്ചുകൊണ്ട് വാനിയ അഗര്‍വാള്‍ ആക്രോശിച്ചു.
 പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന വാനിയ അഗര്‍വാളും മറ്റൊരു ജീവനക്കാരിയും മൈക്രോസോഫ്റ്റില്‍ നിന്നും രാജിവച്ചു.

ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ തന്റെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചുകൊണ്ട് കമ്പനി മുഴുവന്‍ അയച്ച ഇമെയിലില്‍ അവര്‍ എഴുതി,

'ഈ അക്രമാസക്തമായ അനീതിയില്‍ പങ്കാളിയാകുന്ന ഒരു കമ്പനിയുടെ ഭാഗമാകാന്‍ എന്‍ മനസ്സാക്ഷിക്ക് കഴിയില്ല.' കമ്പനിക്ക് അയച്ച രാജിക്കത്തില്‍ വാനിയ പറയുന്നു.

ആരാണ് വാനിയ അഗര്‍വാള്‍?

നിലവില്‍ യുഎസിലെ വാഷിംഗ്ടണിലെ സിയാറ്റിലില്‍ താമസിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ വാനിയ അഗര്‍വാള്‍. വാനിയയുടെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ട് പ്രകാരം അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അവര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയത്.