ന്യൂയോര്‍ക്ക് : ഗര്‍ഭചിദ്ര ഗുളികകള്‍ നല്‍കുന്നവരുടെ പോസ്റ്റുകള്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും തടയുകയോ മറയ്ക്കുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്. നിരവധി ഗര്‍ഭച്ഛിദ്ര ഗുളിക ദാതാക്കളുടെ അക്കൗണ്ടുകള്‍ ഇന്‍സ്റ്റാഗ്രാം സസ്‌പെന്‍ഡ് ചെയ്യുകയും സെര്‍ച്ചിലും ശിപാര്‍ശകളിലും പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് ദാതാക്കളെ മറയ്ക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇന്‍സ്റ്റയും ഫേസ്ബുക്കും ഈ നീക്കങ്ങള്‍ കടുപ്പിച്ചതായി അബോര്‍ഷന്‍ ഗുളികയുടെ ദാതാക്കള്‍ പറഞ്ഞു. ഇത്തരം അക്കൗണ്ടുകളില്‍ നിന്നുള്ള ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കം ഇനി ദൃശ്യമാകില്ല
ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമസ്ഥരായ മെറ്റ ഇത്തരം അക്കൗണ്ടുകളുടെ സസ്‌പെന്‍ഷനും പോസ്റ്റുകളുടെ നിരോധനവും സ്ഥിരീകരിച്ചു. മെറ്റയുടെ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം കമ്പനിയുടെ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതുമുതല്‍ ഇത് സൂക്ഷ്മപരിശോധനയിലാണ്. നവംബര്‍ മുതല്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ ചില പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് മറയ്ക്കുകയും ചെയ്തതായി യു.എസിലെ ഏറ്റവും വലിയ ഗര്‍ഭച്ഛിദ്ര ഗുളികാ ദാതാക്കളില്‍ ഒന്നായ എയ്ഡ് ആക്‌സസ് പറഞ്ഞു.
വിമന്‍ ഹെല്‍പ്പ് വിമന്‍, ജസ്റ്റ് ദ പില്‍ എന്നിവയുള്‍പ്പെടെ മറ്റ് അബോര്‍ഷന്‍ ഗുളിക ദാതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മറ്റൊരു അബോര്‍ഷന്‍ ഗുളിക ദാതാവായ ഹേ ജെയ്നിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അടുത്തിടെ ഇന്‍സ്റ്റാഗ്രാം തിരയലില്‍ അദൃശ്യമായിരുന്നുവെന്ന് മാര്‍ക്കറ്റിങ് നയിക്കുന്ന റെബേക്ക ഡേവിസ് പറഞ്ഞു.
ആബോര്‍ഷന്‍ ഗുളിക ദാതാക്കളുടെ പോസ്റ്റുകള്‍ തടഞ്ഞ് ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും