കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡിന്റെ നിയന്ത്രണം ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന് തിരികെ നല്‍കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. പസഫിക് സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാബല്യത്തില്‍ വരുന്ന ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂണ്‍ 6 ന്, ലോസ് ഏഞ്ചല്‍സിലുടനീളമുള്ള വെയര്‍ഹൗസുകള്‍, വസ്ത്ര നിര്‍മ്മാതാക്കള്‍, ഹോം ഡിപ്പോ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) നടത്തിയ റെയ്ഡുകള്‍ പ്രാദേശിക പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് കാരണമായി. മേയര്‍ കാരെന്‍ ബാസിന്റെയും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെയും പ്രതിഷേധങ്ങള്‍ അവഗണിച്ച് 2,000 നാഷണല്‍ ഗാര്‍ഡ് സൈനികരെ നഗരത്തിലേക്ക് വിന്യസിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അവസരം ട്രംപ് മുതലെടുത്തുവെന്ന ആരോപണം ശക്തമാണ്.
ഫെഡറല്‍ സര്‍ക്കാരിനെതിരെ താല്‍ക്കാലിക നിരോധന ഉത്തരവ് വേണമെന്ന കാലിഫോര്‍ണിയയുടെ അഭ്യര്‍ത്ഥന വിലയിരുത്തിയപ്പോള്‍, ട്രംപ് 'തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്ന നടപടിക്രമം' പാലിച്ചിട്ടില്ലെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി ചാള്‍സ് ബ്രെയര്‍, നിരീക്ഷിച്ചു.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിയമപരമായ അധികാരത്തിന്റെ പരിധി കവിയുന്നതും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഭരണഘടനയുടെ പത്താം ഭേദഗതിയുടെ ലംഘനവുമാണ്,' ബ്രെയര്‍ വ്യാഴാഴ്ച തന്റെ ഉത്തരവില്‍ എഴുതി. 'അതിനാല്‍ അദ്ദേഹം കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡിന്റെ നിയന്ത്രണം ഉടന്‍ തന്നെ കാലിഫോര്‍ണിയ സംസ്ഥാന ഗവര്‍ണര്‍ക്ക് തിരികെ നല്‍കണം.'-ജഡ്ജി നിര്‍ദ്ദേശിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ പത്രസമ്മേളനത്തില്‍ ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോയമിനോട് ഒരു ചോദ്യം ചോദിക്കാന്‍ ശ്രമിച്ചതിന് എഫ്ബിഐ അംഗങ്ങള്‍ കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റ് സെനറ്റര്‍ അലക്‌സ് പാഡില്ലയെ വലിച്ചിഴച്ച് നിലത്തിറക്കുകയും അദ്ദേഹത്തിന്റെ കൈകള്‍ ബന്ധിക്കുകയും ചെയ്ത അതേ ദിവസം തന്നെയാണ് വിധിയുടെ വാര്‍ത്ത പുറത്തുവന്നത്.
നാഷണല്‍ ഗാര്‍ഡ് നിയന്ത്രണം ന്യൂസമിന് തിരികെ നല്‍കാന്‍ ട്രംപിനോട് ഉത്തരവിട്ട് ജഡ്ജി
