വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ നാല്‍പ്പത് വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച മുന്‍ ഹൗസ് സ്പീക്കറും അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കറുമായ നാന്‍സി പെലോസി വിരമിക്കല്‍ പ്രഖ്യാപിച്ചു. 2027 ജനുവരിയില്‍ തന്റെ നിലവിലെ കാലാവധി അവസാനിക്കുന്നതോടെ കോണ്‍ഗ്രസില്‍ വീണ്ടും മത്സരിക്കില്ലെന്ന് അവര്‍ അറിയിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായ പെലോസി കഴിഞ്ഞ നിരവധി ദശാബ്ദങ്ങളായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്നു. ിന്നിരുന്നു.
തന്റെ പ്രിയപ്പെട്ട സാന്‍ ഫ്രാന്‍സിസ്‌കന്‍സിനെ ആദ്യം അറിയിക്കാനാണ് ആഗ്രഹിക്കുന്നതതെന്നും താന്‍ കോണ്‍ഗ്രസിലേക്ക് വീണ്ടും മത്സരിക്കില്ലെന്നും നാന്‍സി പെലോസി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കടപ്പാട് നിറഞ്ഞ ഹൃദയത്തോടെയാണ് അഭിമാന പ്രതിനിധിയായി അവസാന സേവനവര്‍ഷത്തേക്കായി മുന്നോട്ട് നോക്കുന്നതെന്നും അവര്‍ പറഞ്ഞു.
85-കാരിയായ പെലോസി അമേരിക്കന്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിന്റെ ആദ്യ വനിതാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ചരിത്രം സൃഷ്ടിച്ചിരുന്നു. 2003 മുതല്‍ 2023 വരെ അവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഹൗസില്‍ നയിച്ചു.
എപ്പോഴും തങ്ങള്‍ മുന്‍പന്തിയിലായിരുന്നുവെന്നും ജനാധിപത്യത്തില്‍ സജീവമായി പങ്കെടുക്കുകയും അമേരിക്കന്‍ മൂല്യങ്ങള്‍ക്കായി പോരാടുകയും ചെയ്ത നേതൃത്വം തുടര്‍ന്നു നല്‌കേണ്ടതുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സാന്‍ഫ്രാന്‍സിസ്‌കോയോട് ശക്തി തിരിച്ചറിയാന്‍ ആവശ്യപ്പെട്ടാണ് സ്‌നേഹിക്കുന്ന നഗരത്തോടുള്ള വിടപറയല്‍ സന്ദേശമെന്നും അവര്‍ പറഞ്ഞു.
