കാലിഫോര്‍ണിയ: നാസയും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും സംയുക്തമായുള്ള നൈസര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍) ദൗത്യത്തിനായുള്ള വിക്ഷേപണം ജൂലൈ 30ന്.
എല്‍-, എസ്-ബാന്‍ഡ് റഡാറുകള്‍ വഹിക്കുന്ന ആദ്യ ഭൂനിരീക്ഷണ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഐഎസ്ആര്‍ഒ ജിയോസിന്‍ക്രണസ് ലോഞ്ച് വെഹിക്കിളിലാണ് പറന്നുയരുക.
യു എസ്- ഇന്ത്യ സിവില്‍ ബഹിരാകാശ സഹകരണത്തിന് നിര്‍ണായകമാണ് നൈസര്‍ എന്ന് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോഡിയും പറഞ്ഞു.
ഭൂമിയുടെ മിക്കവാറും എല്ലാ കര, ഹിമ പ്രതലങ്ങളും ഓരോ 12 ദിവസത്തിലും രണ്ടുതവണ നൈസര്‍ സ്‌കാന്‍ ചെയ്യും. ഭൗമ ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍, മഞ്ഞുപാളികള്‍, ഹിമാനികള്‍, കടല്‍ ഹിമങ്ങള്‍ എന്നിവയുടെ വളര്‍ച്ചയും പിന്‍വാങ്ങലും, പുറംതോടിന്റെ ടെക്‌റ്റോണിക് രൂപഭേദം എന്നിവ ഈ ദൗത്യം അളക്കും. ദുരന്ത പ്രതികരണം, അടിസ്ഥാന സൗകര്യ നിരീക്ഷണം, കാര്‍ഷിക തീരുമാന പിന്തുണ എന്നിവയില്‍ ബാധകമാകുന്ന തരത്തില്‍ വിവിധ മേഖലകളിലുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഡേറ്റ ആക്സസ് ചെയ്യാന്‍ കഴിയും.
