അഫ്ഗാന്‍, ഇറാഖ് രാജ്യങ്ങളിലെ അഭയാര്‍ഥികളിലെ കുറ്റവാളികളെ ജര്‍മനി നാടുകടത്തി

അഫ്ഗാന്‍, ഇറാഖ് രാജ്യങ്ങളിലെ അഭയാര്‍ഥികളിലെ കുറ്റവാളികളെ ജര്‍മനി നാടുകടത്തി


ബെര്‍ലിന്‍: അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നും എത്തിയ അഭയാര്‍ഥികളിലെ 81 പേരെ കുറ്റവാളികളാണെന്ന് കണ്ടെത്തി ജര്‍മനി നാടുകടത്തി. ഖത്തറിന്റെ സഹായത്തോടെയാണ് നാടുകടത്തല്‍ നടപടിയെന്നും ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇക്കാര്യം തീരുമാനിച്ചതെന്നും ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്നു പറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് തയ്യാറായില്ല.

പത്തു മാസം മുമ്പും ജര്‍മനി അഫ്ഗാന്‍ അഭയാര്‍ഥികളെ നാടുകടത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 816 ഇറാഖി അഭയാര്‍ഥികളെയാണ് നാടുകടത്തിയതെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് കുറ്റവാളികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ജര്‍മന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.