മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയെ അമേരിക്കയില്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂര്‍ വാത്യാംപിള്ളില്‍ പൗലോസിന്റെയും സാറാമ്മയുടെയും മകന്‍ ജോര്‍ജ് വി. പോളിനെ (അനി56) ആണ് ഹൂസ്റ്റണില്‍ വീട്ടിലുള്ള നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മരണമെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. മകന്‍ രക്ഷപ്പെട്ടു. ഭാര്യ: കേയ. മക്കള്‍: ബ്രയാന്‍, സാറ. സംസ്‌കാരം പിന്നീടു ഹൂസ്റ്റണില്‍ നടക്കും.
മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂവാറ്റുപുഴ സ്വദേശി അമേരിക്കയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു
