ഒന്‍പത് ശതമാനം ഇടിഞ്ഞ് നെറ്റ്ഫ്‌ളിക്‌സ് ഓഹരി വിപണി

ഒന്‍പത് ശതമാനം ഇടിഞ്ഞ് നെറ്റ്ഫ്‌ളിക്‌സ് ഓഹരി വിപണി


ലോസ്ഏഞ്ചലസ്: അമേരിക്കന്‍ സ്ട്രീമിംഗ് ഭീമന്‍ നെറ്റ്ഫ്ളിക്സിന്റെ ഓഹരികള്‍ ബുധനാഴ്ച 9 ശതമാനത്തിലധികം ഇടിഞ്ഞു. ബ്രസീലിലെ നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് കമ്പനിയുടെ മൂന്നാം പാദ ലാഭം പ്രതീക്ഷകളേക്കാള്‍ താഴെയാകാന്‍ കാരണമായത്.

കമ്പനി ചൊവ്വാഴ്ച രാത്രി പുറത്തുവിട്ട മൂന്നാം പാദ ധനകാര്യ ഫലങ്ങള്‍ അനുസരിച്ച് നെറ്റ്ഫ്ളിക്സിന്റെ ലാഭം കഴിഞ്ഞ വര്‍ഷത്തെ 2.36 ബില്യണ്‍ ഡോളറില്‍ നിന്ന് 2.55 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നെങ്കിലും വിപണി പ്രതീക്ഷിച്ച നിലയിലായിരുന്നില്ല.

ലാഭം പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയായത് ബ്രസീലിയന്‍ നികുതി അധികാരികളുമായി ബന്ധപ്പെട്ട 619 മില്യണ്‍ ഡോളര്‍ അന്യായ ചെലവാണെന്ന് കമ്പനി വ്യക്തമാക്കി.

അതേസമയം, നെറ്റ്ഫ്ളിക്സിന്റെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം ഉയര്‍ന്ന് 11.51 ബില്യണ്‍ ഡോളറിലെത്തി.

സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 45.1 ബില്യണ്‍ ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനയാണിത്. മുന്‍ പ്രവചനവുമായി ബന്ധപ്പെട്ട് വളര്‍ച്ചയുമായി ഒത്തുപോകുന്നതാണ് ഇത്.

ബ്രസീലിയന്‍ നികുതി വിഷയത്തെ തുടര്‍ന്ന് കമ്പനി വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ലാഭമാര്‍ജിന്‍ മാറ്റി. മുമ്പ് കണക്കാക്കിയ 30 ശതമാനത്തിന് പകരം ഇപ്പോള്‍ 29 ശതമാനം ആയിരിക്കുമെന്ന് നെറ്റ്ഫ്ളിക്സ് അറിയിച്ചു.