മിനസോട്ടയിലെ രണ്ട് നിയമസഭാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വാന്‍സ് ബോല്‍ട്ടര്‍ അറസ്റ്റില്‍

മിനസോട്ടയിലെ രണ്ട് നിയമസഭാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വാന്‍സ് ബോല്‍ട്ടര്‍ അറസ്റ്റില്‍


മിനസോട്ട:  ഡെമോക്രാറ്റിക് നിയമസഭാംഗം മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവും കൊല്ലപ്പെടുകയും മിനസോട്ട സ്‌റ്റേറ്റ് സെനറ്റര്‍ ജോണ്‍ ഹോഫ്മാനും ഭാര്യക്കും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വാന്‍സ് ബോല്‍ട്ടര്‍ പിടിയില്‍. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വെടിവയ്പ്പുകള്‍ 'രാഷ്ട്രീയ പ്രേരിത'മാണെന്ന് തോന്നുന്നതായി മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് പറഞ്ഞു.

കസ്റ്റഡിയിലുള്ള 57 കാരനായ ബോല്‍ട്ടര്‍ പ്രെറ്റോറിയന്‍ ഗാര്‍ഡ് സെക്യൂരിറ്റി എന്ന സുരക്ഷാ കമ്പനിയില്‍ ജോലി ചെയ്തിരുന്നുവെന്ന് ഒരു നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

അതിനിടെ പ്രതി വാന്‍സ് ബോല്‍ട്ടറെ അതിവേഗതയില്‍ പിടികൂടിയ നിയമപാലകരെ പ്രശംസിച്ച് മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ രംഗത്തുവന്നു.

വെടിവെപ്പ് നടത്തിയയാളെ അറസ്റ്റ് ചെയ്ത് നീതിപീഠത്തിലേക്ക് കൊണ്ടുവരാന്‍ മിനസോട്ടയിലെ ഞങ്ങളുടെ നിയമപാലക പങ്കാളികള്‍അടിയന്തരമായി പ്രവര്‍ത്തിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്,' ഫ്രേ പ്രസ്താവനയില്‍ പറഞ്ഞു.

'നമ്മുടെ പോലീസ് വൈദഗ്ധ്യത്തോടെയും ധൈര്യത്തോടെയും പ്രവര്‍ത്തിച്ചു, അതേസമയം മറ്റ് ജനപ്രതിനിധികളെയും സമൂഹത്തിലെ അംഗങ്ങളെയും സുരക്ഷിതമായി നിലനിര്‍ത്താന്‍ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു-മേയര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 'നിയമപ്രകാരം ബോല്‍ട്ടര്‍ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ളവനായിരിക്കുമെന്ന്' ഫ്രേ പറഞ്ഞു.

'രാഷ്ട്രീയ അക്രമം വെറുപ്പുളവാക്കുന്നതാണ്, അത് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ധാര്‍മ്മിക ഘടനയെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് മേയര്‍ പറഞ്ഞു.