ഇറാനുമായുള്ള വെടിനിർത്തൽ നീട്ടി അമേരിക്ക; പാകിസ്താന്റെ അഭ്യർത്ഥനയെ തുടർന്ന് തീരുമാനം

ഇറാനുമായുള്ള വെടിനിർത്തൽ നീട്ടി അമേരിക്ക; പാകിസ്താന്റെ അഭ്യർത്ഥനയെ തുടർന്ന് തീരുമാനം


വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കാലാവധി നീട്ടുന്നതായി ഡോണൾഡ് ട്രംപ് അറിയിച്ചു.പാക്കിസ്ഥാന്റെ അഭ്യർത്ഥനയെ തുടർന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാകിസ്താൻ സൈന്യത്തിന്റെ മേധാവിയായ അസിം മുനീറും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇറാനിനെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇറാൻ സർക്കാരിനുള്ളിലെ അഭിപ്രായഭിന്നതകൾ തുടരുന്ന സാഹചര്യത്തിൽ, ഏകോപിതമായ നിർദേശം മുന്നോട്ടുവയ്ക്കാൻ അവർക്കു സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനെതിരായ ഉപരോധവും സൈനിക സജ്ജീകരണവും തുടരുമെന്നും അമേരിക്ക വ്യക്തമാക്കി. ചർച്ചകൾ പൂർത്തിയാകുന്നതുവരെ സൈന്യം സജ്ജമായി തുടരുമെന്നാണ് ട്രംപിന്റെ നിലപാട്.

ഇറാൻ ഭാഗത്തുനിന്നുള്ള ഏകീകൃത നിർദേശം ലഭിക്കുന്നതും തുടർ ചർച്ചകൾ അവസാനിക്കുന്നതുമനുസരിച്ചായിരിക്കും അടുത്ത തീരുമാനമെന്ന് അമേരിക്ക വ്യക്തമാക്കി.