വ്യാപാര ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം ന്യൂഡല്‍ഹിയിലെത്തും

വ്യാപാര ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം ന്യൂഡല്‍ഹിയിലെത്തും


ന്യൂഡല്‍ഹി: വ്യാപാര ചര്‍ച്ചകള്‍ക്കു വേണ്ടി അമേരിക്കന്‍ പ്രതിനിധി സംഘം ഡല്‍ഹിയിലെത്തും. ചൊവ്വാഴ്ച ഇന്ത്യ- അമേരിക്ക ചര്‍ച്ചകള്‍ക്ക് തുടക്കമാവും. യു എസ് വാണിജ്യ ഉപപ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തുന്നത്.

ഇരു രാജ്യങ്ങളും കുറച്ചു മാസങ്ങളായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇടക്കാല വ്യാപാര കരാറിലെത്താന്‍ സാധിച്ചിരുന്നില്ല.

വാണിജ്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളുമായി ഉഭയകക്ഷി വ്യാപാര ധാരണകള്‍ സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കും. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെയും സംഘം കണ്ടെക്കുമെന്നാണ് സൂചന.