മാഞ്ചസ്റ്റര്‍: ബോക്‌സിങ് ഇതിഹാസം റിക്കി ഹാട്ടണ്‍ (46) അന്തരിച്ചു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഞ്ചസ്റ്റര്‍ പൊലീസ് പറയുന്നത് അനുസരിച്ച് സെപ്റ്റംബര്‍ 14ന് രാവിലെ 6.45നാണ് മരണം നടന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു.
'ദി ഹിറ്റ്മാന്‍' എന്നറിയപ്പെടുന്ന ഹാട്ടണ്‍ ലൈറ്റ്- വെല്‍റ്റര്‍ വെയ്റ്റ്, വെല്‍റ്റര്‍ വെയ്റ്റ് വിഭാഗങ്ങളില്‍ ലോക കിരീടങ്ങള്‍ സ്വന്തമാക്കിയ 21-ാം നൂറ്റാണ്ടിലെ ജനപ്രിയ താരമായിരുന്നു. ഈ വര്‍ഷം ഡിസംബറില്‍ ദുബൈയില്‍ ഈസ അല്‍ ദാഹിനെതിരെ നടക്കാനിരുന്ന പ്രൊഫഷണല്‍ മത്സരത്തിലൂടെ ബോക്‌സിങ് കരിയറിലേയ്ക്ക് തിരിച്ചു വരാന്‍ ഹാട്ടണ്‍ ഒരുങ്ങിയിരുന്നു. 2008ലെ തോല്‍വിയെ തുടര്‍ന്ന് 2012ല്‍ വിരമിച്ചിരുന്നു. എങ്കിലും മടങ്ങി വരവിനായി പരിശീലനം നടത്തി വരികയായിരുന്നു അദ്ദേഹം.