യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും കുടുംബവും നാളെ ഇന്ത്യയിലെത്തും

യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും കുടുംബവും നാളെ ഇന്ത്യയിലെത്തും


ന്യൂഡല്‍ഹി: യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തിങ്കളാഴ്ച ഇന്ത്യയിലെത്തും. വാന്‍സിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷയും മക്കളായ ഇവാന്‍, വിവേക്, മിറാബെല്‍ എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. 

തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജെ ഡി വാന്‍സിന്റെ ബഹുമാനാര്‍ഥം അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. വ്യാപാരം, താരിഫ്, സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയേക്കും.

ജെ ഡി വാന്‍സും കുടുംബവും നാലു ദിവസമാണ് ഇന്ത്യയിലുണ്ടാവുക. കുടുംബത്തിനു പുറമേ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. 

സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങളില്‍ വാന്‍സ് സന്ദര്‍ശനം നടത്തും.