സ്പെയിനില്‍ റസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് പേര്‍ മരിച്ചു

സ്പെയിനില്‍ റസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് പേര്‍ മരിച്ചു


മല്ലോര്‍ക്ക (സ്‌പെയിന്‍) : സ്പെയിനില്‍ റസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് പേര്‍ മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. മറ്റ് ഒമ്പത് പേര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്നും വിവിധ ആശുപത്രികള്‍ അവരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എമര്‍ജന്‍സി സര്‍വീസ് എക്‌സിലൂടെ അറിയിച്ചു. സ്പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര ദ്വീപായ മല്ലോര്‍ക്കയിലെ റസ്റ്റോറന്റിന്റെ മേല്‍ക്കൂരയാണ് വ്യാഴാഴ്ച തകര്‍ന്നുവീണത്.

മെഡിറ്ററേനിയന്‍ ദ്വീപിന്റെ തലസ്ഥാനമായ പാല്‍മ ഡി മല്ലോര്‍ക്കയുടെ തെക്ക് ഭാഗത്തുള്ള പ്ലേയ ഡി പാല്‍മ പ്രദേശത്താണ് അപകടമുണ്ടായ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇരകളുടെ കുടുംബങ്ങളെ എക്‌സില്‍ അനുശോചനം അറിയിച്ചു.