ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിക്ക് 2024 ലെ ബുക്കര്‍ പ്രൈസ് ലഭിച്ചു. സാമന്തയുടെ ഓര്‍ബിറ്റല്‍ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറ് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയെ 24 മണിക്കൂര്‍ വലംവയ്ക്കുന്ന കഥ പറയുന്ന സയന്‍സ് ഫിക്ഷനാണിത്.
പുര്‌സ്‌കാരത്തുകയായി 64,000 ഡോളറാണ് (50000 പൗണ്ട്) സാമന്ത്യക്ക് ലഭിക്കുക. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികര്‍ 24 മണിക്കൂറില്‍ 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണുന്നതും ഭൂമിയെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ടുപോകുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് സാമന്ത ഈ നോവല്‍ എഴുതി തുടങ്ങിയത്.
ആന്‍ മൈക്കല്‍സ് എഴുതിയ ഹെല്‍ഡ്, റേച്ചല്‍ കുഷ്നറുടെ ക്രിയേഷന്‍ ലെയ്ക്ക്, യേല്‍ വാന്‍ ഡെല്‍ വൂഡന്റെ ദ സെയ്ഫ്കീപ്പ്, ഷാര്‍ലറ്റ് വുഡിന്റെ യാര്‍ഡ് ഡിവോഷണല്‍, പേഴ്സിവല്‍ എവെറെറ്റ് എഴുതിയ ജെയിംസ് എന്നിവയെ പിന്തള്ളിയാണ് സാമന്തയുടെ 'ഓര്‍ബിറ്റല്‍' ബുക്കര്‍ പുരസ്‌കാരം നേടിയെടുത്തത്.
ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിക്ക് ബുക്കര്‍ പ്രൈസ്