ഉടന്‍ മോചിപ്പിക്കുന്ന നാല് ബന്ദികളുടെ പേരുകള്‍ പ്രഖ്യാപിച്ച് ഹമാസ്

ഉടന്‍ മോചിപ്പിക്കുന്ന നാല് ബന്ദികളുടെ പേരുകള്‍ പ്രഖ്യാപിച്ച് ഹമാസ്


ഗാസ: ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അടുത്ത ദിവസം മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നാല് ബന്ദികളുടെ പേരുകള്‍ പ്രഖ്യാപിച്ച് ഹമാസ്. അതേസമയം, പേരുകള്‍ പ്രഖ്യാപിച്ചത് സംബന്ധിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. കരാര്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ ഇസ്രയേല്‍ ഏതൊക്കെ പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണ്.

ഗാസയില്‍ ആറ് ആഴ്ചത്തേക്കാണ് ആദ്യ ഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ മൂന്ന് ഇസ്രയേലി ബന്ദികളെയും 90 പലസ്തീന്‍ ബന്ദികളെയും ഞായറാഴ്ച പരസ്പരം കൈമാറിയിരുന്നു.

വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഹമാസ് ബന്ദികളാക്കിയ ഡസന്‍ കണക്കിന് ഇസ്രയേലി പൗരന്മാരും ഇസ്രയേല്‍ തടവിലാക്കിയ നൂറുകണക്കിന് പലസ്തീന്‍ പൗരന്മാരും മോചിതരാരും.

വെടിനിര്‍ത്തലിന് പിന്നാലെ കൂടുതല്‍ മാനുഷിക സഹായം ഗാസയിലേക്ക് എത്തുന്നുണ്ട്. അതേസമയം, യുദ്ധത്തില്‍ തകര്‍ന്ന വടക്കന്‍ ഗാസയില്‍ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീനികള്‍ക്ക് എപ്പോള്‍ സ്വവസതികളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് വ്യക്തമായിട്ടില്ല.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ നരമേധത്തില്‍ ഇതുവരെ 47,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ അധികൃതരുടെ കണക്ക്. കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരാണ്.