ടെല്‍അവീവ്: ഹമാസ് പൊളിറ്റ് ബ്യൂറോ നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ നടത്തിയ ആക്രമണത്തിന്റെ വിജയത്തില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. ആക്രമണം വിജയിച്ചിരിക്കാനുള്ള സാധ്യത ഗണ്യമായി കുറവാണെന്ന് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചതായി കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ സ്രോതസ്സ് ഉദ്ധരിക്കാതെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഇപ്പോള്‍ ഹമാസ് തോക്കള്‍ കൊല്ലപ്പെട്ടതായി സൂചനകളൊന്നുമില്ല അജ്ഞാത സ്രോതസ്സ് ചാനല്‍ 12 ന്യൂസിനോട് പറഞ്ഞു. അവര്‍ കൊല്ലപ്പെട്ടുവെന്നാണ് തങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ കൃത്യമായ വിവരമോ വിശ്വാസമോ ഇല്ലെന്നും പറഞ്ഞു.
സമാനമായ രീതിയില്‍ കാന്‍ റിപ്പോര്‍ട്ട് ചെയ്തു. അന്തിമ ഫലങ്ങള്‍ കാണേണ്ടതുണ്ടെന്നും എന്നാല്‍ ആക്രമണം 'ആഗ്രഹിച്ച ഫലം' നേടിയിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്രതിരോധ, രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുള്ള രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തത് ആക്രമണത്തിന്റെ കാര്യത്തില്‍ അവര്‍ നിരാശരായിരുന്നുവെന്നാണ്. വിലയിരുത്തല്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യു എസ് ആവശ്യപ്പെട്ട ചെയ്ത പുതിയ ബന്ദിയാക്കല്‍- വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനെത്തിയ ഹമാസിന്റെ ഉന്നത നേതാക്കളുടെ യോഗം ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.
ഗാസയ്ക്ക് പുറത്തുള്ള ഹമാസിന്റെ എല്ലാ ഉന്നത നേതൃത്വവും യോഗത്തില്‍ പങ്കെടുത്തതായി കരുതപ്പെടുന്നു. ഹമാസിന്റെ ഗാസ യൂണിറ്റുകളുടെ നേതാവ് ഖലീല്‍ അല്‍-ഹയ്യ;,വെസ്റ്റ് ബാങ്കില്‍ ഹമാസിനെ നയിക്കുന്ന സഹെര്‍ ജബാരിന്‍, ഹമാസിന്റെ ഷൂറ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ദര്‍വിഷ്, നിസാര്‍ അവദള്ള, വിദേശത്ത് ഹമാസിന്റെ തലവന്‍ ഖാലിദ് മഷാല്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഇസ്രായേല്‍ പ്രതിരോധ സേന 'ഓപ്പറേഷന്‍ സമ്മിറ്റ് ഓഫ് ഫയര്‍' എന്ന് വിളിച്ച ആക്രമണത്തില്‍ ഇസ്രായേല്‍ വലിയ ഫലം പ്രതീക്ഷിച്ചിരുന്നുവെങ്കിലും തങ്ങളുടെ നേതൃത്വത്തിലെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ് തറപ്പിച്ചു പറഞ്ഞു.
ഹമാസിന്റെ ഉന്നത നേതാക്കള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഹമാസിന്റെ ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകനും മൂന്ന് അംഗരക്ഷകരും അല്‍ ഹയ്യയുടെ ഓഫിസ് മേധാവിയും ഉള്‍പ്പെടെ അഞ്ച് താഴ്ന്ന തലത്തിലുള്ള അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ അല്‍ ഹയ്യയും മറ്റ് മുതിര്‍ന്ന വ്യക്തികളും രക്ഷപ്പെട്ടതിന് ഹമാസ് തെളിവുകളൊന്നും നല്‍കിയിട്ടില്ല.
അന്താരാഷ്ട്ര വേദിയിലും ഇസ്രായേലിനുള്ളില്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഹമാസിന് എവിടേയും സുരക്ഷിത താവളം കണ്ടെത്താന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.