കാഠ്മണ്ഡു: നേപ്പാളില്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടകക്കാല സര്‍ക്കാര്‍ മേധാവി. ജെന്‍ സീ പ്രക്ഷോഭകരാണ് സുശീല കര്‍ക്കിയെ പ്രഖ്യാപിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ രാജി, ദേശീയ സര്‍ക്കാര്‍ രൂപീകരണം, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നേപ്പാളില്‍ പ്രക്ഷോഭം നടക്കുന്നത്.
പ്രക്ഷോഭം രൂക്ഷമായതോടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും രാജി സമര്‍പ്പിച്ചിട്ടുണ്ട്. സമ്മര്‍ദ്ദം ശക്തമായതോടെ പ്രസിഡന്റും രാജിവെച്ചു. പുതിയ സര്‍ക്കാറിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നതുവരെ ഇടക്കാല സര്‍ക്കാറിനെ കര്‍ക്കിയായിരിക്കും നയിക്കുക.