ഗാസയുടെ 70 ശതമാനം നിയന്ത്രണത്തിലാക്കാൻ സൈന്യത്തിന് നിർദേശം നൽകിയെന്ന് നെതന്യാഹു

ഗാസയുടെ 70 ശതമാനം നിയന്ത്രണത്തിലാക്കാൻ സൈന്യത്തിന് നിർദേശം നൽകിയെന്ന് നെതന്യാഹു


ജറുസലം: ഗാസയുടെ 70 ശതമാനം പ്രദേശവും ഇസ്രയേൽ സൈന്യം നിയന്ത്രണത്തിലാക്കണമെന്ന് നിർദേശം നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അധിനവേശ വെസ്റ്റ് ബാങ്കിൽ നടന്ന ഒരു സമ്മേളനത്തിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

'ഇപ്പോൾ ഗാസയുടെ 60 ശതമാനം പ്രദേശം ഞങ്ങളുടെ നിയന്ത്രണത്തിലാണ്. നേരത്തെ അത് 50 ശതമാനമായിരുന്നു. ഇനി ഘട്ടംഘട്ടമായി 70 ശതമാനത്തലേക്ക് നീങ്ങാനാണ് നിർദേശം,' നെതന്യാഹു പറഞ്ഞു. ഇതിനിടെ മുഴുവൻ ഗാസയും കൈയടക്കണമെന്ന ആവശ്യം ഉയർത്തിയും സദസിൽ നിന്ന് മുദ്രാവാക്യങ്ങൾ ഉയർന്നു.

ഏപ്രിലിൽ ഇസ്രയേൽ സൈന്യം പുറത്തുവിട്ട മാപ്പുകൾ പ്രകാരം ഗാസയുടെ 64 ശതമാനം ഭാഗം ഇതിനകം സൈനിക നിയന്ത്രണത്തിലായിരുന്നു. പുതിയ നീക്കത്തോടെ ഏകദേശം 20 ലക്ഷം പലസ്തീൻ പൗരന്മാർ കൂടുതൽ ചുരുങ്ങിയ പ്രദേശങ്ങളലേക്ക് ഒതുങ്ങേണ്ട സാഹചര്യമാകും.

2025 ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം ഇസ്രയേൽ സൈന്യം 'യെല്ലോ ലൈൻ' എന്ന അതിർത്തരേഖയലേക്ക് പിന്മാറിയിരുന്നു. എന്നാൽ ഇസ്രയേൽ പിന്നീട് വീണ്ടും പ്രദേശങ്ങൾ കൈവശപ്പെടുത്തുകയാണെന്ന് ഹമാസ് ആരോപിച്ചു. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഹമാസ് പറഞ്ഞു.

വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. ഹമാസ് വീണ്ടും ആയുധശേഖരണം നടത്തുകയാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷം നടന്ന ആക്രമണങ്ങളിൽ 850ലേറെ പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒക്ടോബർ 7 ആക്രമണത്തിന് നേതൃത്വം നൽകിയ എല്ലാവരെയും ഇല്ലാതാക്കുമെന്ന നിലപാട് ആവർത്തിച്ച പ്രതരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ്, 'അവർ എവിടെയായാലും മരണം ഉറപ്പാണ്' എന്നും വ്യക്തമാക്കി.