മാരക രോഗികള്‍ക്ക് ദയാവധത്തിന്‌ വ്യവസ്ഥ; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അനുകൂല വോട്ട്

മാരക രോഗികള്‍ക്ക് ദയാവധത്തിന്‌ വ്യവസ്ഥ; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അനുകൂല വോട്ട്


ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മാരകരോഗികള്‍ക്ക് ദയാവധത്തിന്‌ അനുവദിക്കുന്നതിനെ അനുകൂലിച്ച് ബില്ലില്‍ പാര്‍ലമെന്റ് വോട്ട് ചെയ്തു. കര്‍ശനമായ വ്യവസ്ഥകളിലാണ് മെഡിക്കല്‍ സഹായത്തോടെ മരിക്കാന്‍ അനുമതി നല്‍കിയത്. അടുത്ത കാലത്ത് ഇംഗ്ലണ്ടിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലേക്കാണ് പുതിയ ബില്ല് വഴിതുറക്കുന്നത്. 

ഹൗസ് ഓഫ് കോമണ്‍സില്‍ അഞ്ച് മണിക്കൂര്‍ നീണ്ട സംവാദത്തിനൊടുവിലാണ് 330ല്‍ 275 വോട്ടുകള്‍ നേടി വോട്ടെടുപ്പില്‍ ബില്ല് പാസായത്. ജീവിതം ആറു മാസത്തില്‍ താഴെയാണെന്ന് വിധിയെഴുതിയ രോഗികള്‍ക്കാണ് അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കുന്നതിന് ഡോക്ടര്‍മാരെ അനുവദിക്കുന്നത്. 

വോട്ടെടുപ്പില്‍ വിജയം വരിച്ചെങ്കിലും നിയമ നിര്‍മാണത്തിലെ അന്തിമ വാക്കല്ല. പാര്‍ലമെന്ററി കമ്മിറ്റികളില്‍ സൂക്ഷ്മമായി പരിശോന നടത്തി ബില്ലില്‍ ഭേദഗതികള്‍ അവതരിപ്പിക്കും. 1967-ല്‍ ബ്രിട്ടന്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയതും 1969-ല്‍ വധശിക്ഷ നിര്‍ത്തലാക്കിയതും പോലുള്ള സുപ്രധാനമായ സാമൂഹിക മാറ്റത്തിന് പുതിയ നിയമം പാസാകുന്നതോടെ കളമൊരുങ്ങും.

ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡയിലും ന്യൂസിലന്‍ഡിലും 10 യു എസ് സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും അസിസ്റ്റഡ് ഡൈയിംഗ് നിയമപരമാണ്. 

വെള്ളിയാഴ്ച നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ച ബില്‍ പ്രകാരം അപേക്ഷകര്‍ 18 വയസ്സിന് മുകളിലുള്ളവരും മാരകമായ അസുഖം ഉണ്ടെന്ന് കണ്ടെത്തി, ആറ് മാസമോ അതില്‍ കുറവോ ജീവിതമെന്ന് പറയുകയും ഒരു രോഗിയുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ രണ്ട് ഡോക്ടര്‍മാരും ഒരു ജഡ്ജിയും ഉണ്ടായിരിക്കുകയും വേണം.