യുഎസ് -യൂറോപ്യൻ സഹായം നിലച്ചു; പത്തുലക്ഷം റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള യു.എൻ ഭക്ഷണ വിതരണം നിർത്തുന്നു

യുഎസ് -യൂറോപ്യൻ സഹായം നിലച്ചു; പത്തുലക്ഷം റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള യു.എൻ ഭക്ഷണ വിതരണം നിർത്തുന്നു


ബാങ്കോക്ക്: യുഎസ് ധനസഹായം നിർത്തലാക്കിയത് പത്തുലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികളെ പട്ടിണിയിലാക്കുന്നു. ഐക്യരാഷ്ട്ര സഭക്ക് കീഴിലെ വേൾഡ് ഫുഡ് പ്രോഗ്രാം മ്യാന്മറിലെ 10 ലക്ഷത്തിലധികം വരുന്ന റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള ഭക്ഷണവിതരണം നിർത്താനൊരുങ്ങുകയാണ്. ഏപ്രിൽ മുതൽ ഭക്ഷണവിതരണത്തിന് ഫണ്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

യു.എസും ചില യൂറോപ്യൻ രാജ്യങ്ങളും വേൾഡ് ഫുഡ് പ്രോഗ്രാമിനുള്ള ധനസഹായം വെട്ടിക്കുറച്ചതാണ് ഭക്ഷണ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നത്. ബദൽ ധനസമാഹരണത്തിന് ശ്രമിക്കുന്നുണ്ട്. അതിനിടെ മാനുഷിക സഹായം റദ്ദാക്കുന്നത് കുറ്റകൃത്യമാണെന്ന് ബംഗ്ലാദേശ് സന്ദർശനത്തിലുള്ള യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.