നാലംഗ മലയാളി കുടുംബം കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

നാലംഗ മലയാളി കുടുംബം കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ചു


കലിഫോര്‍ണിയ: പ്ലസന്റണില്‍ നാലംഗ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡില്‍ ബുധനാഴ്ച രാത്രി നടന്ന അപകടത്തില്‍ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. 

തരുണ്‍ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് വാഹനം മരത്തിലിടിച്ച് അപകടമുണ്ടായതിന് പിന്നാലെ തീപിടിച്ച് കത്തി നശിക്കുകയായിരുന്നു.  അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

നാലുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു.