ഒട്ടാവ: തൊഴില്‍-ശമ്പള കരാറുകള്‍ പുതുക്കുന്നതിനുവേണ്ടി എയര്‍ കാനഡയിലെ വിമാന ജീവനക്കാര്‍ ആരംഭിച്ച സമരം കൂടുതല്‍ ശക്തമായേക്കും. സമരം അവസാനിപ്പിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാരും വിമാന ജീവനക്കാരുടെ സംഘടനകളും തമ്മില്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒത്തുതീര്‍പ്പുശ്രമങ്ങള്‍ തുടരുന്നുണ്ട്. ചര്‍ച്ചകളില്‍ മികച്ച ശമ്പളം വാഗ്ദാനം ചെയ്തതായി എയര്‍ കാനഡ അവകാശപ്പെടുന്നുണ്ടെങ്കിലും വാഗ്ദാനങ്ങള്‍ തൃപ്തികരമല്ല എന്നാണ് ജീവക്കാരുടെ സംഘനടകള്‍ പറയുന്നത്. വെള്ളിയാഴ്ച ചര്‍ച്ച പരാജയപ്പെട്ടാല്‍ പണിമുടക്കാനാണ് സംഘടനകളുടെ തീരുമാനം.
പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ 500 ഓളം വിമാന സര്‍വീസുകള്‍ വൈകിട്ടോടെ റദ്ദാക്കുമെന്ന് എയര്‍കാനഡ അറിയിച്ചു.
വിമാനജീവനക്കാര്‍ പണിമുടക്കാന്‍ സാധ്യത; വെള്ളിയാഴ്ച വൈകിട്ടോടെ 500 വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്ന് എയര്‍ കാനഡ
